കാസറഗോഡ് എ ആർ ക്യമ്പിലെ എസ് ഐ വസന്തകുമാർ കോവിഡ് ബാധിച്ച് മരിച്ചു

കാഞ്ഞങ്ങാട് : കാസർകോട് എ ആർ ക്യാമ്പിലെ എസ് ഐ . വസന്തകുമാർ ( 52 ) കോവിഡ് ബാധിച്ച് മരിച്ചു . കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിൽസയിലിരിക്കെ ഇന്ന് രാവിലെ മരണപ്പെട്ടു . മെയ് 13 ന് കോവീഡ് സ്വീകരിച്ചതിനെത്തുടർന്ന് എയർ ക്യാമ്പിലെ ക്വാർട്ടേഴ്സിൽ കഴിയുകയായിരുന്നു . ഇതിനിടയിൽ വീട്ടിൽ എല്ലാവർക്കും കോവിഡ് പോസിറ്റീവ് ആവുകയും ചെയ്തു . രണ്ടുദിവസം മുമ്പാണ് ഇദ്ദേഹം വീട്ടിലേക്ക് താമസം മാറ്റിയത് . ഇന്നലെ രാത്രി വിട്ടിൽ വെച്ച് കൂടുതൽ അവശനായ ഇദ്ദേഹത്തെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് . പരിശോധനയിൽ ന്യൂമോണിയ ബാധിച്ചതായി കണ്ടെത്തി . കാസർകോട് നെല്ലിക്കുന്ന് സ്വദേശിയാണ്

