KSDLIVENEWS

Real news for everyone

ഈ വിഷമത്തിനിടക്ക് എന്റെ വിലയിരുത്തല്‍ വേണോ’; രമേശ് ചെന്നിത്തലയെക്കുറിച്ച്‌ മുഖ്യമന്ത്രി

SHARE THIS ON

തിരുവനന്തപുരം: വിഡി സതീശന്‍ മികവാര്‍ന്ന പ്രതിപക്ഷ നേതാവായിരിക്കുമെന്ന് മുഖ്യമന്ത്രി. നിയമസഭയില്‍ ശ്രദ്ധിക്കപ്പെടുന്ന അംഗമായിരുന്നു അദ്ദേഹമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ രമേശ് ചെന്നിത്തലയുടെ പ്രകടനത്തെക്കുറിച്ചുള്ള മുഖ്യമന്ത്രിയുടെ അഭിപ്രായം ഇങ്ങനെ, ‘ഈ വിഷമത്തിനിടക്ക് എന്റെ വിലയിരുത്തല്‍ കൂടി വേണോ, അതില്ലായിരിക്കുന്നതാണ് തല്ലതെന്ന’ായിരുന്നു. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.

മുഖ്യമന്ത്രി അഭിനന്ദിച്ചു

പ്രതിപക്ഷ നേതാവായി ചുമതലയേല്‍ക്കുന്ന വി ഡി സതീശനെ മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിനന്ദിച്ചു. കേരളത്തിന്റെ വികസനത്തിനും സാമൂഹ്യ പുരോഗതിയ്ക്കുമായി ക്രിയാത്മകമായ സഹകരണം പ്രതീക്ഷിക്കുന്നു. അദ്ദേഹത്തിന് എല്ലാ വിധ ഭാവുകങ്ങളും നേരുന്നതായി മുഖ്യമന്ത്രി അഭിനന്ദന സന്ദേശത്തില്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!