ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ക്ക് തിരിച്ചടി; അസി. പബ്ലിക് പ്രോസിക്യൂട്ടര്‍മാരുടെ സ്ഥലംമാറ്റത്തിന് സ്റ്റേ

കൊച്ചി: ലക്ഷദ്വീപിലെ അസി. പബ്ലിക് പ്രോസിക്യൂട്ടർമാരുടെ സ്ഥലംമാറ്റം ഹൈകോടതി സ്റ്റേ ചെയ്തു. എ.പി.പിമാരെ സർക്കാർ ജോലികൾക്ക് നിയോഗിച്ച നടപടിയാണ് റദ്ദാക്കിയിരിക്കുന്നത്.
സ്ഥലംമാറ്റ ഉത്തരവിനെ തുടർന്ന് കോടതിയുടെ നടപടികൾ സ്തംഭിച്ചെന്നും ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ മറുപടി നൽകണമെന്നും ഹൈകോടതി പറഞ്ഞു. ഹൈകോടതി നടപടി ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലിന് തിരിച്ചടിയായി.
ലക്ഷദ്വീപിൽ നടക്കുന്ന കാര്യങ്ങൾ കോടതി അറിയുന്നുണ്ടെന്നും ഹൈകോടതി വ്യക്തമാക്കി

