KSDLIVENEWS

Real news for everyone

മെഹുള്‍ ചോക്‌സി ആന്റിഗ്വയില്‍നിന്നും മുങ്ങി?; കാണാനില്ലെന്ന് അഭിഭാഷകന്‍, തെരച്ചില്‍

SHARE THIS ON

ന്യൂഡല്‍ഹി: കോടികളുടെ വായ്പാ തട്ടിപ്പ് നടത്തി രാജ്യം വിട്ട രത്‌ന വ്യാപാരി മെഹുള്‍ ചോക്‌സി എവിടേയെന്നത് അജ്ഞാതം. ഇന്ത്യ വിട്ട് ചേക്കേറിയ ആന്റിഗ്വയില്‍ മെഹുള്‍ ചോക്‌സിയെ കാണാനില്ല എന്ന വാര്‍ത്തകളെ തുടര്‍ന്ന് ഇദ്ദേഹത്തിന് വേണ്ടിയുള്ള തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയതായാണ് റിപ്പോര്‍ട്ടുകള്‍. പഞ്ചാബ് നാഷണല്‍ ബാങ്കില്‍ വായ്പാ തട്ടിപ്പ് നടത്തി രാജ്യം വിട്ട നീരവ് മോദിയുടെ അമ്മാവനാണ് മെഹുള്‍. പഞ്ചാബ് സിന്ധ് ബാങ്കില്‍ നിന്ന് മെഹുള്‍ ചോക്‌സി വായ്പ എടുത്ത വിവരവും പിന്നീട് പുറത്തുവന്നിരുന്നു. മെഹുള്‍ ചോക്‌സി എവിടേയെന്ന് കണ്ടെത്തുന്നതിനുള്ള ശ്രമം തുടരുന്നതായി പൊലീസ് കമ്മീഷണര്‍ അറ്റ്‌ലി റോഡ്‌നി പറഞ്ഞു. മെഹുള്‍ ചോക്‌സിയെ കാണാനില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. ഞായറാഴ്ചയാണ് അവസാനമായി മെഹുള്‍ ചോക്‌സിയെ കണ്ടത്. കരീബിയന്‍ ദ്വീപില്‍ ബിസിനസുകാരന്‍ വാഹനം ഓടിച്ചുപോകുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. മെഹുള്‍ ചോക്‌സിയുടെ വാഹനം കണ്ടെത്തിയെങ്കിലും ബിസിനസുകാരനെ കണ്ടെത്താന്‍ സാധിച്ചില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!