KSDLIVENEWS

Real news for everyone

സൗദി അറേബ്യയിൽ 1,389 പേർക്ക് കൂടി കൊവിഡ്, 14 മരണം

SHARE THIS ON

റിയാദ്: സൗദി അറേബ്യയിൽ വീണ്ടും 1,389 പേർക്ക് കൂടി കൊവിഡ് ബാധ സ്ഥിരീകരിച്ചു. രോഗബാധിതരായി രാജ്യത്തെ വിവിധ ഭാഗങ്ങളിലായി ചികിത്സയിലായിരുന്നവരിൽ 14 പേർ മരിച്ചു. 912 പേർ ഇന്ന് കൊവിഡ് മുക്തരായി. രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്ത കൊവിഡ് കേസുകളുടെ എണ്ണം 4,43,460 ആയി ഉയർന്നു. ഇതിൽ 4,26,589 പേർ കൊവിഡ് മുക്തരായി. ആകെ മരണസംഖ്യ 7,278 ആയി.

കൊവിഡ് ബാധിതരായി നിലവിൽ രാജ്യത്തുള്ളത് 9,593 പേരായി ഉയർന്നു. ഇവരിൽ 1,348 പേരുടെ നില ഗുരുതരമാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 96.3 ശതമാനമായും മരണനിരക്ക് 1.6 ശതമാനമായും തുടരുന്നു. വിവിധ പ്രവിശ്യകളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: മക്ക 422, റിയാദ് 380, കിഴക്കൻ പ്രവിശ്യ 163, മദീന 105, അസീർ 67, ജീസാൻ 66, അൽഖസീം 48, തബൂക്ക് 34, ഹായിൽ 34, നജ്റാൻ 30, അൽബാഹ 20, വടക്കൻ അതിർത്തി മേഖല 15, അൽജൗഫ് 5. രാജ്യത്ത് ഇതുവരെ നൽകിയ കൊവിഡ് വാക്സിന്റെ ഡോസ് 13,066,802 ആയി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!