ജില്ലയിൽ കോവിഡ് പോസിറ്റീവ് കേസില്ലാത്ത 27 വാർഡുകൾ ആശ്വാസമാകുന്നു

കാഞ്ഞങ്ങാട്: കോവിഡ് പോസിറ്റീവ് കേസുകളില്ലാതെ 27 വാർഡുകൾ. ഇത് വലിയ ആശ്വാസം നൽകുന്നതായി ജില്ലാ ഭരണകൂടം അഭിപ്രായപ്പെട്ടു. കുമ്പഡാജെ പഞ്ചായത്ത് എട്ടാംവാർഡിൽ കഴിഞ്ഞ ആറുദിവസമായി ഒരു കോവിഡ് കേസ് പോലും റിപ്പോർട്ട് ചെയ്തിട്ടില്ല. ഇവിടെ നാലാം വാർഡിലും നാലുദിവസമായി പുതിയ കോവിഡ് രോഗികളില്ല. ബെള്ളൂർ പഞ്ചായത്ത് മൂന്നാം വാർഡിൽ അഞ്ചു ദിവസമായും ആറാം വാർഡിൽ മൂന്ന് ദിവസമായും പുതിയ രോഗികളില്ല. ചെറുവത്തൂർ പഞ്ചായത്തിലെ അഞ്ച്, ഈസ്റ്റ് എളേരി പഞ്ചായത്തിലെ 14, കാറഡുക്കയിലെ മൂന്ന്, 11, കയ്യൂർ ചീമേനി പഞ്ചായത്തിലെ മൂന്ന്, കിനാനൂർ കരിന്തളത്തെ നാല്, 14, 15 കുമ്പളയിലെ ഒൻപത്, മധൂരിലെ ഒന്ന്, പടന്നയിലെ മൂന്ന്, കാസർകോട് നഗരസഭയിലെ 31, മഞ്ചേശ്വരത്തെ 20, പൈവളികെയിലെ അഞ്ച്, ആറ്, 15, പുത്തിഗെയിലെ രണ്ട്, വലിയപറമ്പിലെ ഒന്ന്, രണ്ട്, നാല്, ഏഴ്, എട്ട്, 13, വോർക്കാടിയിലെ അഞ്ച്, എട്ട്, വെസ്റ്റ് എളേരിയിലെ ഒന്ന് എന്നീ വാർഡുകളിലും അടുത്തദിവസങ്ങളിൽ കോവിഡ് പോസിറ്റീവ് കേസുകളില്ല

