ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പാട്ടേലിനെ തിരിച്ചുവിളിക്കുക പത്മരാജൻ ഐങ്ങോത്ത് ..

തികച്ചും സമാധാന പ്രിയരായ ലക്ഷദ്വീപ് നിവാസികളെ പ്രകോപിപ്പിക്കാൻ അനാവശ്യ നിയന്ത്രണങ്ങളും നിയമങ്ങളും അടിച്ചേൽപ്പിച്ച് കേന്ദ്ര സർക്കാർ ജനാധിപത്യത്തെ അപഹസിക്കുകയാണെന്ന് പ്രവാസി കോൺഗ്രസ്സ് ജില്ലാ പ്രസിഡണ്ട് പത്മരാജൻ ഐങ്ങോത്ത്.
ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പാട്ടേലിനെ
വിളിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ടും , പാവപ്പെട്ട ലക്ഷ്യദീപ് നിവാസികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചും കേന്ദ്ര സർക്കാരിനെതിരെ പ്രവാസി കോൺഗ്രസ്സ് ജില്ലാ കമ്മിറ്റി കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷന് മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചു ..
പ്രവാസി കോൺഗ്രസ്സ് ജില്ലാ പ്രസിഡണ്ട് പത്മരാജൻ ഐക്കോത്ത് ഉദ്ഘാടനം ചെയ്തു യൂത്ത് കോൺഗ്രസ്സ് ജില്ലാ ജനറൽ സെക്രട്ടറി ഇസ്മായിൽ ചിത്താരി അദ്ധ്യക്ഷത വഹിച്ചു , നിധീഷ് കടയങ്ങൻ, പ്രദീപ് ഒ വി, സതീശൻ ഒവി, സിദ്ദു ഒഴിഞ്ഞവളപ്പ് തുടങ്ങിയവർ സംസാരിച്ചു.

