KSDLIVENEWS

Real news for everyone

ലക്ഷദ്വീപില്‍ സ്കൂളുകള്‍ പൂട്ടുന്നു, എയര്‍ ആംബുലന്‍സുകള്‍ സ്വകാര്യവത്കരിക്കുന്നു; കൂടുതല്‍ നിയന്ത്രണങ്ങളുമായി അഡ്മിനിസ്ട്രേറ്റര്‍

SHARE THIS ON

കൊച്ചി: ലക്ഷദ്വീപിൽ കേന്ദ്രസർക്കാർ കൂടുതൽ നിയന്ത്രണങ്ങൾ നടപ്പാക്കുന്നതിന്‍റെ ഭാഗൃമായി സ്​കൂളുകൾ പൂട്ടാനും എയർ ആംബുലൻസുകൾ സ്വകാര്യവത്​കരിക്കാനും തീരുമാനം. അധ്യാപകരുടെയും ജീവനക്കാരുടെയും കുറവു പറഞ്ഞാണ്​ സ്​കൂളുകൾ അടച്ചുപൂട്ടുന്നത്​. സ്​കൂളുകൾ ലയിപ്പിക്കുന്നതിന്‍റെ മറവിലാണ്​​ അടച്ച്​ പൂട്ടൽ​. ​15 ഓളം സ്​കൂളുകളാണിതുവരെ പൂട്ടിയത്​​. കിൽത്താനിൽ മാത്രം നാല്​ സ്​കൂളുകൾക്കാണ്​ താഴ്വീണത്​. മറ്റ്​ ചില സ്​കൂളുകൾ കൂടി ഇത്തരത്തിൽ പൂട്ടാനും പദ്ധതിയുള്ളതായി ദ്വീപ്​ നിവാസികൾ പറയുന്നു.
വിദഗ്​ധ ചികിത്സക്കായി ലക്ഷദ്വീപിൽ നിന്ന്​ ​െ​കാച്ചിയിലേക്ക്​ രോഗികളെ കൊണ്ടു​വരുന്ന എയർ ആംബുലൻസുകൾ സ്വകാര്യവത്​കരിക്കാനും നീക്കമുണ്ട്​്​്​. ഇതിന്‍റെ ഭാഗമായി ലക്ഷദ്വീപ്​ ഭരണകൂടം ടെണ്ടർ വിളിച്ചു. നിലവിൽ രണ്ട്​ എയർ ആംബുലൻസുകളാണ്​ ലക്ഷദ്വീപിൽ നിന്ന്​ രോഗികളെ കൊച്ചിയിലെയും മറ്റും ആശ​ുപത്രികളിലേക്ക്​ എത്തിക്കാനുള്ളത്​. ഇതിന്‍റെ സേവനം അവസാനിപ്പിച്ച്​ സ്വകാര്യമേഖലക്ക്​ നൽകാനാണ്​​ നീക്കം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!