ലക്ഷദ്വീപ്: ഉത്തരവുകൾ പിൻവലിക്കണമെന്നു രാഹുൽ; പ്രധാനമന്ത്രിയ്ക്കു കത്തയച്ചു

ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ ജനവിരുദ്ധ നയങ്ങൾ പിൻവലിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപെടണമെന്ന് രാഹുൽ ഗാന്ധി. അഡ്മിനിസ്ട്രേറ്ററുടെ ഉത്തരവുകൾ ലക്ഷദ്വീപിന്റെ സംസ്കാരത്തേയെയും ജനങ്ങളുടെ ഭാവിയെയും തകർക്കുന്നതാണ്. ജനപ്രതിനിധികളുമായോ പൊതു ജനങ്ങളുമായോ കൂടിയാലോചനകൾ ഇല്ലാതെയാണ് അഡ്മിനിസ്ട്രേറ്റർ തീരുമാനങ്ങൾ എടുക്കുന്നത്. വിവാദ ഉത്തരവുകൾ പിൻവലിക്കാൻ ഇടപെടണമെന്നും പ്രധാനമന്ത്രിക്ക് അയച്ച കത്തിൽ രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു

