KSDLIVENEWS

Real news for everyone

സംസ്ഥാനത്ത് അടച്ചുപൂട്ടൽ നിർദ്ദേശ ലംഘനം : 4369 കേസുകൾ രജിസ്റ്റർ ചെയ്തു ;
മാസ്ക് ധരിക്കാത്തതിന് ഇത്’വരെ 27331 പേർക്കെതിരെ കേസെടുത്തു

SHARE THIS ON

കാസർകോട് : അടച്ചുപൂട്ടൽ നിർദ്ദേശ ലംഘനവുമായി ബന്ധപ്പെട്ട് ജില്ലയിൽ ഇതുവരെ 4369 കേസുകൾ രജിസ്റ്റർ ചെയ്തു . വിവിധ കേസുകളിലായി ഇതുവരെ 6021 പേരെ അറസ്റ്റ് ചെയ്തു . 2334 വാഹനങ്ങൾ കസ്റ്റഡിയിലെടുത്തു . മാസ്ക് ധരിക്കാത്തതിന് 27331 പേർക്കെതിരെയാണ് ഇതുവരെ കേസെടുത്തത് . ലോക് ഡൗൺ നിർദ്ദേശ ലംഘനവുമായി ബന്ധപ്പെട്ട് ആഗസ്റ്റ് 29 ന് 82 കേസുകളാണ് ജില്ലയിൽ രജിസ്റ്റർ ചെയ്തത് . വിവിധ കേസുകളിലായി 119 പേരെ അറസ്റ്റ് ചെയ്തു . ഒരു വാഹനം കസ്റ്റഡിയിലെടുത്തു . മാസ്ക് ധരിക്കാത്തതിന് 374 പേർക്കെതിരെ കേസെടുത്തു .

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!