KSDLIVENEWS

Real news for everyone

ട്രോളിംഗ് മൂലം കഷ്ടപ്പെടുന്ന മത്സ്യത്തൊഴിലാളികൾക്ക് പ്രത്യേക പാക്കേജ് അനുവദിക്കണം: മന്ത്രിക്ക് നിവേദനം നൽകി അഷ്റഫ് കർള

SHARE THIS ON

സംസ്ഥാനത്ത് ഇന്ന് മുതൽ ട്രോളിംഗ് നിരോധനം നിലവിൽ വന്ന സാഹചര്യത്തിൽ തീരദേശമേഖലയിലെ മത്സ്യത്തൊഴിലാളികൾ അനുഭവിക്കുന്ന കഷ്ടപ്പാടുകൾക്ക് അറുതി വരുത്തണമെന്ന് അഭ്യർത്ഥിച്ച് ഫിഷറീസ് മന്ത്രിക്ക് നിവേദനം നൽകി കാസർകോട് ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഷ്റഫ് കർള.

*നിവേദനത്തിലെ ഉള്ളടക്കം👇🏻*

Sir,
സംസ്ഥാനത്ത് ഇന്ന് മുതൽ ട്രോളിംഗ് നിരോധനം നിലവിൽ വന്നിരിക്കുകയാണ്., വീണ്ടും ലോക്ക് ഡൗൺ നീട്ടിയതിന്റെ പശ്ചാത്തലത്തിലാണ് സർക്കാർ ട്രോളിംഗ് നിരോധനം ഏർപ്പെടുത്തിയത്. ഈ പ്രതിസന്ധിഘട്ടങ്ങളിൽ ട്രോളിംഗ് നിരോധനം തൊഴിലാളികളെ കൂടുതൽ പ്രതിസന്ധിയിലാക്കി ഇരിക്കുകകയാണ്. പരമ്പരാഗതമായ വെള്ളങ്ങളിൽ പോയി മീൻ പിടിക്കുന്നവർക് വിലക്ക് ബാധകമല്ലെങ്കിലും, സർക്കാർ ഇന്ധന സബ്സിഡി നൽകിയില്ലെങ്കിൽ ഇവർക്കും പിടിച്ചുനിൽക്കാൻ ഏറെ ബുദ്ധിമുട്ടാകും. ഓരോ സീസണിലും ലക്ഷങ്ങൾ മുടക്കിയാണ് ബോട്ടുകളുടെ അറ്റകുറ്റപ്പണികൾ നടത്താറുള്ളത്. പണം ഇല്ലാത്തതിനാൽ അറ്റകുറ്റപ്പണികൾ നടക്കുകയുമില്ല എന്നുള്ളതുമാണ് ഇപ്പോഴത്തെയവസ്ഥ. രണ്ടുമാസത്തോളം പണി ഇല്ലാതാകുമ്പോൾ കൂടുതൽ ദുരിതത്തിലാകും എന്നാണ് ബോട്ട് ഉടമകളുടെ ആശങ്ക. ബോട്ടിൽ പോകുന്ന തൊഴിലാളികൾ മാത്രമല്ല മറ്റു അനുബന്ധ ജോലികൾ ചെയ്യുന്നവർക്കും ഇനി വറുതിയുടെകാലമാണ്. ഒരു ഭാഗത്ത് കോവിഡ് പ്രതിസന്ധി, മറുഭാഗത്ത് ഡീസൽ വില കുത്തനെ കൂടിയത്. ഡീസൽ വിലക്കയറ്റം മൂലം മത്സ്യത്തൊഴിലാളികൾ നട്ടം തിരിയുമ്പോഴാണ് ട്രോളിങ് നിരോധനം കൂടി എത്തുന്നത്.

കാസർകോട് ജില്ലയിൽ പ്രത്യേകിച്ച് മഞ്ചേശ്വരം മണ്ഡലത്തിലെ തീരദേശ മേഖലയായ കോയിപ്പാടി കടപ്പുറം, ആരിക്കാടി കടവത്ത്, ബങ്കരമഞ്ചേശ്വരം, ഹോസ്ബട്ടു കടപ്പുറം എന്നീ പ്രദേശങ്ങളിലെ നൂറുകണക്കിന് മത്സ്യ തൊഴിലാളികളെ ഏറെ പ്രയാസമനുഭാവിക്കുകയാണ്. അതിനൊപ്പം ഓൺലൈൻ പഠനംത്തിനുള്ള ബുന്ധിമുട്ട് വേറെയും., ഈ മേഖലയിലെ മത്സ്യയതൊഴിലാലികളുടെ ആശങ്കയകറ്റാൻ ഇവർക്കായി ഒരു പാക്കേജ് അനുവദികണാമെന്ന് ബഹുമാനപ്പെട്ട മന്ത്രിയോട വിനയപൂർവ്വം അഭ്യർത്ഥിക്കുന്നു.

കാസറഗോഡ് ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യസ്റ്റാന്റിങ് കമിറ്റി ചെയർമാൻ
അഷ്‌റഫ്‌ കർള

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!