KSDLIVENEWS

Real news for everyone

കാസറഗോഡ് കാരുടെ അഭിമാനമായി പ്രവാസലോകത്ത് തിളങ്ങി നിന്ന ‘കാദർ കുന്നിൽ’; അനുസ്മരിച്ച് -അഷ്റഫ് കർള

SHARE THIS ON

ഖാദർ കുന്നിൽ.. നാട്ടിലും
പ്രവാസ ലോകത്തും പാവങ്ങളുടെ അത്താണിയായി, ഒരു ‘നന്മ’മരമായി നമുക്കിടയിൽ പന്തലിച്ചു നിന്ന ഒരുവലിയ മനുഷ്യൻ!
എന്നും സാധരണക്കാരുടെ ഇടയിൽ അവരിൽ ഒരാളായി നിന്നുകൊണ്ട് പ്രവാസലോകത്തെ ഏറ്റവും വലിയ ജീവകാരുണ്യ സങ്കടനയായ ഷാർജ കെ എം സി സി യുടെ അമരത്ത്‌ പതിറ്റാണ്ടുകളോളം തന്റെ നർമം തുളുമ്പുന്ന വാക്കുകൾ കൊണ്ട് പ്രസംഗം വേദികളിൽ കാസറഗോഡ് കാരുടെ അഭിമാനമായി തിളങ്ങി നിന്ന ‘കാദർ കുന്നിൽ’ എന്ന കാദർച്ച. ഒരു പാട് പാവങ്ങളുടെ പ്രതീക്ഷയും അത്താണിയുമായിരുന്ന ഈ മനുഷ്യൻ..

1998 മുതൽ 2003 വരെ ദുബായ് കാസറഗോഡ് ജില്ലാ കെ എം സി സി യുടെ ജനറൽ സെക്രട്ടറിയായി ഈ വിനീതൻ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന കാലം.. പലപ്പോഴും നാട്ടിൽ നിന്നും “ചെർക്കളം അബ്ദുല്ല സാഹിബ്’ അടക്കം പ്രമുഖ നേതാക്കൾ യു എ ഇ സന്ദർശിക്കാൻ വരുമ്പോൾ ഷാർജ യിലെ പരിപാടികൾക്ക് അവരെ കൂട്ടികൊണ്ട് പോകലും,അവർക്കു വേണ്ടുന്ന കാര്യങ്ങളൊക്കെ വളരെ സമ്പൂർണ്ണ പ്രാധാന്യത്തോടെ ചെയ്യാലും,അവർക്കു സീകരണം ഒരുക്കുന്നതിലും ഏറെ മുന്നിൽ നിൽക്കുന്ന ഒരു മനുഷ്യസ്നെഹിയായ പച്ചയായ മനുഷ്യൻ.

പറയുന്നത് ചെയുകയും, ചെയ്യാൻ കഴിയുന്നത് മാത്രം പറയുകയുകയും ചെയുന്ന കാദർച്ച’. കർക്കശമായ നിലപാടുകളിൽ ഉറച്ചു നിന്നു കൊണ്ട്, സംഘടന പ്രവർത്തന രംഗത്ത് എന്നും നേരിന്റയും, നീതിയുടെയും പക്ഷത്ത് നിന്ന മുന്നേറിയ നേതാവ്. പാണക്കാട് തങ്ങൾ കുടുംബവുമായും,മുസ്ലിം ലീഗിന്റെ സംസ്ഥാനത്തെ പ്രമുഖ നേതാകളുമായി അടുത്തബന്ധം, പൊതു പ്രവർത്തനം രംഗത്ത് നിറഞ്ഞ നിൽക്കാൻ സഹായകമായി.

കലാ രംഗത്തും, കായികരംഗത്തുമൊക്കെ തന്റെ സാന്നിധ്യം അറിയിച്ച കാദർ സാഹിബ്, നല്ലൊരു മാപ്പിള പ്പാട്ട് ആസ്വാദകൻ കൂടിയാണ്. പലപ്പോഴയി ഷാർജ ഇന്ത്യൻ അസോഷിയേഷനിൽ നടക്കുന്ന മിക്ക മാപ്പിളപാട്ടു പരിപടികളിൽ മുന്നിരയിൽ ഉണ്ടായിരുന്നു.

നൂറുകണക്കിനാളുകൾക്ക് സഹായമേകിയ വ്യക്തിത്വമായിരുന്നു ഖാദർച്ച, ആവേശമായിരുന്നു,,രാഷ്ട്രീയം അതിലേറെയും.
ജനസേവനം എൻ്റെ ദൗത്യമാണെന്നും അതിന് രാഷ്ട്രീയ നിറമില്ലെന്നും തുറന്ന് പറഞ്ഞ വ്യക്തിത്വം. , വിദ്യാഭ്യാസ സാംസ്കാരിക രംഗത്ത് തികച്ചും മാതൃകയാണ്. പച്ചയായ ഒരു മനുഷ്യനായിരുന്നു ഖാദർ കുന്നിൽ.

_ഇനിയുമുണ്ട് പറയാനൊരു പാടുണ്ട്.._

ചിരിച്ച് മാത്രമേ ആ മുഖം കണ്ടിരുന്നുള്ളൂ..
ആ നന്മ മുഖം ഇനി നമ്മോടൊപ്പമില്ല എന്നറിയുമ്പോ തേങ്ങിപ്പോവുകയാണ് മനസ്സ്.. .ഒരുപിടി നന്മയുടെ വഴിഅടയാളങ്ങൾ ബാക്കി വച്ചു പറയാതെ പാട്ടു നിർത്തി കടന്നു പോയകാദർച്ച .. പൊതു പ്രവർത്തനം വരും തലമുറകൾക്ക് മാതൃകയാവും വിതം ചൈതന്യമാക്കി കടന്നു പോയ കാദർ സാഹിബിനു അർപ്പിക്കാൻ ഒന്നുമില്ല. നിറഞ്ഞ പ്രാർഥനകളല്ലാതെ…

എത്രയെത്ര പ്രിയപ്പെട്ടവരെയാണ് ഈ കോവിഡ് മഹാമാരി കൊണ്ട് പോയത്, അതിൽ ഇതാ പ്രിയപ്പെട്ട ഖാദർ കുന്നിലും…

_നാഥാ.._
_നിന്റെ ഖദ്റ് ഞങ്ങൾ സ്വീകരിക്കുന്നു.._
_നീ നിശ്ചയിച്ചതൊക്കെ നൻമയെന്ന് വിശ്വസിക്കുന്നു.._
_നാഥാ.. ഞങ്ങളുടെ പ്രിയപ്പെട്ട ജ്യേഷ്ട സഹോദരന് നീ മഹ്ഫിറത്തും മർഹമത്തും നൽകേണമേ…_
_സ്വർഗ്ഗത്തിൽ ഉന്നതമായ ദറജ നൽകി അനുഗ്രഹിക്കേണമേ…_

_കുടുംബത്തിന് നീ സഹനവും,ആശ്വാസവുമേകണേ…_ ആമീൻ🤲🏻

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!