KSDLIVENEWS

Real news for everyone

പാര്‍ട്ടിയുടെ ശത്രുക്കളെ സഹായിക്കും’; കെ എം ഷാജിയുടെ വിമര്‍ശനത്തിനു പിന്നാലെ പരസ്യപ്രതികരണം വിലക്കി ലീഗ്

SHARE THIS ON

മലപ്പുറം: നിയമസഭ തിരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തിന്റെ പശ്ചാത്തലത്തില്‍ നേതൃത്വത്തിനെതിരേ സംസ്ഥാന സെക്രട്ടറി കെ എം ഷാജി രൂക്ഷ പ്രതികരണവുമായി മുന്നോട്ട് വന്നതിനെ പിന്നാലെ പരസ്യ പ്രതികരണങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി മുസ്‌ലിം ലീഗ്. സാമൂഹിക മാധ്യമങ്ങളിലും മറ്റു ഇതര മാധ്യമങ്ങളിലും അനാവശ്യ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കുന്ന പ്രതികരണങ്ങളും പ്രസ്താവനകളും പാര്‍ട്ടിയുടെ ശത്രുക്കളെ സഹായിക്കാന്‍ മാത്രമേ ഉപകരിക്കുവെന്ന് ചൂണ്ടിക്കാട്ടിയാണ് നേതൃത്വത്തിനെതിരായ വിമര്‍ശനങ്ങള്‍ക്ക് പാര്‍ട്ടി തടയിട്ടത്. പാര്‍ട്ടി അച്ചടക്കത്തെ ബാധിക്കുന്ന തരത്തില്‍ ഉത്തരവാദപ്പെട്ടവര്‍ നടത്തുന്ന പരസ്യ പ്രസ്താവനകളും പ്രതികരണങ്ങളും ഗൗരവമേറിയതാണെന്നും ഇത്തരം പ്രസ്താവനകളും പ്രതികരണങ്ങളും ഒഴിവാക്കാന്‍ ബന്ധപ്പെട്ടവര്‍ ശ്രദ്ധിക്കണമെന്നും സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ പേരിലാണ് ലീഗ് പ്രസ്താവന പുറപ്പെടുവിച്ചത്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!