ആരാധനാലയങ്ങൾ തുറക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് എരിയാലിൽ
മുസ്ലിം ലീഗ് പ്രതിഷേധം സംഗമം സംഘടിപ്പിച്ചു

മൊഗ്രാൽ പുത്തൂർ : ആരാധാനലയങ്ങൾ കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് വിശ്വാസികൾക്ക് തുറന്ന് കൊടുക്കണമെന്നാവശ്യപ്പെട്ട്
മുസ്ലിം ലീഗ് മൊഗ്രാൽ പുത്തൂർ
പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ എരിയാലിൽ പ്രതിഷേധ സംഗമം നടത്തി.
പ്രോട്ടോക്കോൾ പാലിച്ച് സ്ഥാപനങ്ങളും പൊതു ഗതാഗതവും ആരംഭിച്ച സാഹചര്യത്തിൽ വിശ്വാസികൾക്ക് മാത്രം ആനുകൂല്യം നിഷേധിക്കുന്നത് അനീതിയാണെന്ന് സംഗമം അഭിപ്രായപ്പെട്ടു.
പ്രസിഡണ്ട് കെ ബി കുഞ്ഞാമു ഉൽഘാടനം ചെയ്തു.
ജന.സെക്രട്ടറി കെ എ അബ്ദുല്ല കുഞ്ഞി അധ്യക്ഷത വഹിച്ചു.
എസ് പി സലാഹുദീൻ, നൂറുദ്ദീൻ കോട്ടക്കുന്ന്, മഹമൂദ് കുളങ്കര, മുജീബ് കമ്പാർ, എം എ നജീബ്, എ കെ ശാഫി, എരിയാൽ മുഹമ്മദ് കുഞ്ഞി, കെ ബി അബൂബക്കർ എരിയാൽ , ബഷീർ മൂപ്പ, ബഷീർ ദാരിമി,റാഫി എരിയാൽ ,മുജീബ് ലിബാസ്, മൂസാ ബാസിത്ത്, ഷംസുദീൻ മാസ്കോ , കുഞ്ഞാലി എരിയാൽ , നസീർ കല്ലങ്കൈ ഹമീദ് എരിയാൽ തുടങ്ങിയവർ സംബന്ധിച്ചു.

