യാത്രക്കാർക്ക് ദുർഘട യാത്ര സമ്മാനിച്ച് കല്ലങ്കൈ-അർജാൽ റോഡ്

മൊഗ്രാൽ പുത്തൂർ: കല്ലങ്കൈ -അർജാൽ റോഡ് ദുരിത അവസ്ഥയിൽ ആയിട്ട് ഒരു മാസം തികയുന്നു. കാലാവർഷം തുടങ്ങുന്നതിനു മുമ്പ് പണി തുടങ്ങിയതാണ് കാരണം എന്ന് ജനങ്ങൾ പറയുന്നു.
പ്രദേശവാസികൾക്ക് ഈ റോഡ്അല്ലാതെ മറ്റൊരു റോഡിനെ ആശ്രയിക്കാൻ പറ്റില്ല. ഒരു കിലോമീറ്റർ റോഡാണ് പണി തുടങ്ങി പകുതി വഴിയിൽ നിർത്തി വെച്ചത്. മഴയ്ക്ക് മുമ്പ് തുടങ്ങിയലുണ്ടാകുന്ന പ്രശ്നത്തെ പറ്റി കഴിഞ്ഞ വർഷം വലിയ വിവാദങ്ങൾ ഉണ്ടായിരുന്നു മൊഗ്രാൽ പുത്തൂരിൽ.
മെമ്പറുടെ അശ്രദ്ധയാണ് ഇതിന് കാരണം എന്ന് നാട്ടുകാർ ആരോപിക്കുന്നു.
ഒരു മാസം കൊണ്ട് പണിതീർത്ത ഗുണമേന്മയുള്ള റോഡ് ബന്ധപ്പെട്ടവരുടെ തീരുമാനം, അതിനിടയിൽ ലോക്ഡൗൺ വന്നതാണ് കാരണമെന്ന് ബന്ധപ്പെട്ടവർ വാദിക്കുന്നു.
തിരഞ്ഞെടുപ്പ് കഴിഞ്ഞിട്ട് അഞ്ച് മാസമായിട്ടും ഈ റോഡിന്റെ പണി തുടങ്ങാത്തതിൽ ജനങ്ങൾക്കിടയിൽ വലിയ രീതിയിലുള്ള വിമർശനമുണ്ടായിരുന്നു. ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ വേണ്ടിയാണ് മഴയ്ക്കു മുൻപ് പണി തുടങ്ങിയത് എന്നാണ് പ്രദേശവാസികൾ ആരോപിക്കുന്നത്. ഇനിയും മൂന്നു മാസം കഴിഞ്ഞേ പണി തുടങ്ങു എന്ന് അധികാര വൃത്തങ്ങൾ സൂചിപ്പിക്കുന്നു. അതുവരെ ഈ റോഡിലൂടെ തന്നെ സഞ്ചരിക്കേണ്ട ഗതികേട് ഓർത്തു ജനങ്ങൾ ആശങ്കപ്പെടുന്നു..

