വായനാ ദിനത്തിൽ പുസ്തകങ്ങൾ സമ്മാനിച്ച് മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് പ്രസിഡണ്ട്,

മൊഗ്രാൽ പുത്തൂർ :വായനാ ദിനത്തിൻ്റെ ഭാഗമായി ജില്ലയിലെങ്ങും വിവിധ പരിപാടികളോടെ വായനപക്ഷാചരണം ആഘോഷിക്കുകയാണ്.ഇതിൻ്റെ ഭാഗമായി മൊഗ്രാൽ പുത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അഡ്വ ഷെമീറ ഫൈസൽ കുന്നിൽ സി എച്ച് മുഹമ്മദ് കോയ സ്മാരക വായനശാലയിലേക്ക് പുസ്തകങ്ങൾ സമ്മാനിച്ചു, ഭാരവാഹികളായ മാഹിൻ കുന്നിൽ ,എം എ നജീബ് എന്നിവർ ഏറ്റുവാങ്ങി.ഗ്രാമപഞ്ചായത്തംഗം നൗഫൽ പുത്തൂർ, അംസു മേനത്ത്, സാഫിർ കുന്നിൽ തുടങ്ങിയവർ സംബന്ധിച്ചു.

