ദുബായ് ചെമനാട് പഞ്ചായത്ത് കെ.എം.സി.സി ‘മുസായിദ’ പദ്ധതിയിലെ ആദ്യഘട്ട സഹായം വിതരണം ചെയ്തു

മേൽപറമ്പ: ദുബായ് ചെമനാട് പഞ്ചായത്ത് കെ.എം.സി.സി കമ്മിറ്റി യുടെ മുസായിദ: സ്പ്രെഡിങ്ങ് സ്മൈൽ പദ്ധതി പ്രകാരമുള്ള കാരുണ്യ പ്രവർത്തനത്തിൻ്റെ ആദ്യ ഘട്ട സഹായം വിതരണോൽഘാടനം ചികിത്സാ സഹായമായി കോവിഡ് പ്രോട്ടോകോൾ പാലിച്ച് മേൽപറമ്പിൽ നടന്ന ലളിതമായ ചടങ്ങിൽ വെച്ചു നിർവ്വഹിച്ചു.
പഞ്ചായത്ത് മുസ്ലീം ലീഗ് പ്രസിഡണ്ട് അബ്ദുല്ല ഹുസൈൻ അദ്ധ്യക്ഷത വഹിച്ചു, അബ്ബാസ് കെ.പി കളനാട് സ്വാഗതം പറഞ്ഞു. ജീല്ലാ മുസ്ലീം ലീഗ് ട്രഷറർ കല്ലട്ര മാഹിൻ ഹാജി ഉൽഘാടനം ചെയ്തു. കല്ലട്ര അബ്ദുൽ ഖാദർ, അബ്ദുല്ല കുഞ്ഞി കീഴൂർ, ഹനീഫ ടീ ആർ, റഷീദ് ഹാജി കല്ലിങ്കാൽ, അബ്ദുൽ ഖാദർ കളനാട്, റൗഫ് ബായിക്കര,ഹാശിം മടത്തിൽ, ബി.കെ മുഹമ്മദ് ഷാ, അബൂബക്കർ കടാങ്കോട് എന്നിവർ സംബന്ധിച്ചു ഷാഫി ദേളി നന്ദി പറഞ്ഞു

