KSDLIVENEWS

Real news for everyone

പ്രതിരോധമന്ത്രി ഇന്ന് ലഡാക്കില്‍; അതിര്‍ത്തിയിലെ സാഹചര്യം വിലയിരുത്തും

SHARE THIS ON

ലഡാക്ക്: മൂന്ന് ദിവസത്തെ സന്ദർശനത്തിനായി പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് ഇന്ന് ലഡാക്കിൽ എത്തും. സുരക്ഷ വിലയിരുത്തൽ നടത്തുന്ന മന്ത്രി സൈനികരുമായും സംവദിക്കും. അതിര്‍ത്തി തർക്കം പരിഹരിക്കാന്‍ ശ്രമിക്കുമെന്നും സേനാ തല ചർച്ചകള്‍ വീണ്ടും തുടങ്ങുമെന്നും ഇന്ത്യയും ചൈനയും തീരുമാനമെടുത്തിന് പിന്നാലെയാണ് സന്ദര്‍ശനം. കരസേനാ മേധാവി എംഎം നരവനെ മന്ത്രിയെ അനുഗമിക്കും. കിഴക്കൻ ലഡാക്കിലെ നിലവിലെ സാഹചര്യവും സുരക്ഷാ ക്രമീകരണങ്ങളും മുതിർന്ന സൈനിക ഉദ്യോഗസ്ഥർ മന്ത്രിക്ക് മുമ്പിൽ അവതരിപ്പിക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!