KSDLIVENEWS

Real news for everyone

ഇന്നലെയും 50,000 കോവിഡ് രോ​ഗികള്‍; ചികിത്സയിലുള്ളവര്‍ ആറുലക്ഷത്തില്‍ താഴെ, രോഗമുക്തി നിരക്ക് 97ശതമാനത്തിലേക്ക്‌

SHARE THIS ON

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനം കുറയുന്നത് തുടരുന്നു. ഇന്നലെ 50,040 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. നിലവില്‍ ചികിത്സയിലുള്ളവര്‍ ആറുലക്ഷത്തില്‍ താഴെയാണ്. 5,86,403 പേരാണ് ചികിത്സയില്‍ കഴിയുന്നത്. രാജ്യത്ത് രോ​ഗമുക്തി നിരക്ക് 96.75 ശതമാനമായി ഉയര്‍ന്നതായി കേന്ദ്രസര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. കോവിഡ് മൂന്നാം തരം​ഗം രണ്ടാം തരം​ഗത്തിന്റെ അത്രയും മാരകമാകില്ലെന്ന് ഐസിഎംആര്‍ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. അതേസമയം തമിഴ്നാട്ടില്‍ ഒന്‍പത് പേര്‍ക്ക് ഡെല്‍റ്റ് പ്ലസ് വകഭേദം കണ്ടെത്തിയത് ആശങ്ക വര്‍ധിപ്പിച്ചു. മധ്യപ്രദേശ്, മഹാരാഷ്ട്ര, ​ഗുജറാത്ത്, കേരളം എന്നി സംസ്ഥാനങ്ങളിലും ഡെല്‍റ്റ പ്ലസ് വകഭേദം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!