സ്കൂൾ ഗാഡ്ജെറ്റ് ലൈബ്രറിയിലേക്ക് സ്മാർട്ട് ഫോണുകൾ നൽകി

താമരശ്ശേരി :താമരശ്ശേരി വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂളിലെ
മുഴുവൻ വിദ്യാർത്ഥികളെയും ഓൺലൈൻ പഠനത്തിന് പ്രാപ്തമാക്കാനായി സ്കൂളിലെ അധ്യാപകരും, പി ടിഎ യും , സാമൂഹിക, സന്നദ്ധ സംഘടനകളും പൂർവ്വ വിദ്യാർത്ഥികളും കൈകോർത്തുകൊണ്ട് സ്കൂൾ ഗാഡ്ജെറ്റ് ലൈബ്രറിയിലേക്ക് സ്മാർട്ട് ഫോണുകൾ സംഭാവന ചെയ്തു.ലൈബ്രറിയുടെ ഉദ്ഘാടനം കൊടുവള്ളി നിയോജക മണ്ഡലം എംഎൽഎ ഡോക്ടർ എം കെ മുനീർ നിർവഹിച്ചു .ചടങ്ങിൽ കോഴിക്കോട് ജില്ലാ പഞ്ചായത്ത് കട്ടിപ്പാറ ഡിവിഷൻ മെമ്പർ റംസീന നരിക്കുനി അധ്യക്ഷത വഹിച്ചു, പിടിഎ പ്രസിഡണ്ട് പി എം അബ്ദുൾ മജീദ് സ്വാഗതം പറഞ്ഞു.
അധ്യാപകർ സ്പോൺസർചെയ്ത 25 ഫോണുകളും ,പൂർവ്വ വിദ്യാർത്ഥികളും, കാർഷിക കൂട്ടായ്മ വാപ്പനാം പൊയിലും, നന്മ കോരങ്ങാടും വി പി സൂപ്പർ മാർക്കറ്റും ചേർന്ന് 10 ഫോണുകളും കൈമാറി. ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കൗസർ മാസ്റ്റർ വാർഡ് മെമ്പർ എ പി മുസ്തഫ എന്നിവർ ആശംസ അർപ്പിച്ചു ഹയർസെക്കൻഡറി പ്രിൻസിപ്പൽ കെ. ഹേമലത പദ്ധതി വിശദീകരണം നടത്തി.ഡെപ്യൂട്ടി എച്ച് എം പി ടി മുഹമ്മദ് ബഷീർ നന്ദി പറഞ്ഞു.
പി ടി എ മെമ്പറും നൻമയുടെ ചെയർമാനുമായ അഷ്റഫ് കോരങ്ങാട് , സ്റ്റാഫ് സെക്രട്ടറി അനിൽ കുമാർ, കർഷക കൂട്ടായ്മ പ്രതിനിധി കെ സജിത്ത്, പൂർവ വിദ്യാർത്ഥി മനോജ്, നോഡൽ ഓഫീസർമാരായ എ കെ അബ്ദുൽ അസീസ്, രഹ്ന തുടങ്ങിയവർ സംസാരിച്ചു.

