സാന്ത്വന സംഘം വഴികാട്ടി: റഫീഖ് നാടണഞ്ഞു

കാസറഗോഡ് :നാടണയാൻ കഴിയാതെ കാസർകോടും കാഞ്ഞങ്ങാടുമായി തെരുവ് ജീവിതം നയിച്ച ഇടുക്കി വണ്ടിപ്പെരിയാർ കറുപ്പാലം പുതുമന സ്വദേശി റഫീഖിന് നാടണയാൻ വഴിയൊരുക്കി എസ് വൈ എസ് നെല്ലിക്കട്ട യൂണിറ്റ് സാന്ത്വന സംഘം. നിരാശ്രരായ
തെരുവ് മനുഷ്യർക്ക് സാന്ത്വനമേകാൻ കാസർകോട് ടൗൺ കേന്ദ്രീകരിച്ച് നടത്തിയ പ്രവർത്തനത്തിനിടയിലാണ് റഫീഖിനെ മാലിക് ദീനാർ പരിസരത്ത് നിന്ന് സാന്ത്വന സംഘം കണ്ടുമുട്ടിയത്.
വർഷകാലത്തെ ദുരിതങ്ങൾ നേരിട്ടറിയാൻ തെരുവിലിറങ്ങിയ നെല്ലിക്കട്ട യൂണിറ്റ് എസ് വൈ എസ് പ്രവർത്തകർക്ക് മാലിക് ദീനാറിൽ നിന്നാണ് റഫീഖിനെ കുറിച്ച് വിവരം ലഭിക്കുന്നത്.
തെരുവ് മനുഷ്യർക്ക് പുതപ്പ് വിതരണത്തിനായ് നഗരത്തിലെത്തിയ സാന്ത്വന സംഘം റഫീഖിനോട് വിവരങ്ങൾ ചോദിച്ചറിഞ്ഞപ്പോഴാണ് നാട്ടിലെത്തി മാതാപിതാക്കളെ കാണാനുള്ള ആഗ്രഹം പങ്കുവെച്ചത്.
തളർവാതം പിടിച്ച് കിടപ്പിലായ ഉമ്മയും നിത്യരോഗിയായ ഉപ്പയുമാണ് വീട്ടിലുള്ളത്.മാനസിക അസ്വസ്ഥതയുള്ള റഫീഖ് മാസങ്ങൾക്ക് മുമ്പ് വീട് വിട്ടിറങ്ങി. ജ്യേഷ്ഠ സഹോദരൻ പെട്ടിക്കട നടത്തി ലഭിക്കുന്ന വരുമാനമായിരുന്നു ഇവരുടെ ജീവിതവഴി.
സമനില തെറ്റിയ റഫീഖ് ജോലി തേടി പല സ്ഥലങ്ങളിലും പോയെങ്കിലും ജോലി ശരിപ്പെടാതെ വന്നപ്പോൾ കാഞ്ഞങ്ങാട് ബസ്റ്റാൻ്റ് പരിസരത്ത് തെരുവ് ജീവിതം നയിച്ചു.
ഫയർഫോഴ്‌സിന് കീഴിലുള്ള സിവിൽ ഡിഫൻസ് സംഘമാണ് ഇദ്ദേഹത്തിന് ഭക്ഷണം നൽകിയിരുന്നത്.
അവിടെന്ന് അലഞ്ഞ് തിരിഞ്ഞ് നടന്ന് കാസർകോട് എത്തിയ റഫീഖിനെ സാന്ത്വന സംഘം പരിചയപ്പെട്ടു.
നാട്ടിലെത്താനുള്ള ആഗ്രഹം നിറവേറ്റാനായി നെല്ലിക്കട്ട യൂണിറ്റ്, ജില്ലാ സാന്ത്വന സെക്രട്ടറി കുണിയ അഹ്മദ് മുസ്ലിയാർക്ക് വിവരം നൽകുകയും അദ്ദേഹം ഇടുക്കി ജില്ലാ എസ് വൈ എസ് സാന്ത്വന പ്രവർത്തകരെ ബന്ധപ്പെട്ടതിനെ തുടർന്ന് നാട്ടിലെത്തിക്കാനുള്ള വഴിയൊരുങ്ങിയത്.
റഫീഖിൻ്റെ അയൽവാസിയെ ഫോണിൽ ബന്ധപ്പെട്ടപ്പോഴാണ് നാടുവിട്ട് വർഷങ്ങളായെന്നറിയുന്നത്.റഫീഖിനെ കാത്ത് കണ്ണീർ പൊഴിച്ച് തളർവാദം പിടിപ്പെട്ട് കിടക്കുന്ന ഉമ്മയും നിത്യരോഗിയായ ഉപ്പയുടെയും ഏറെ നാളത്തെ ആഗ്രഹസാഫല്യത്തിനാണ് എസ് വൈ എസ് സാന്ത്വന സംഘം വഴിയൊരിക്കിയത്.
ഇന്നലെ കാസർകോട് റെയിൽവേ സ്റ്റേഷനിൽ എത്തിച്ച് കുളിപ്പിക്കുകയും നഖം വെട്ടിക്കൊടുത്ത് പുത്തനുടുപ്പ് ധരിപ്പിച്ച് ട്രെയിനിൽ കോട്ടയത്തേക്ക് യാത്രയാക്കി. പുലർച്ചെ 1:00 മണിക്ക് കോട്ടയം റെയിൽവേ സ്റ്റേഷനിൽ എത്തിയ റഫീഖിനെ കോട്ടയം ജില്ലയിലെ സാന്ത്വനം പ്രവർത്തകർ സ്വീകരിക്കുകയും വഴിക്കണ്ണുമായി കാത്തിരിക്കുന്ന മാതാപിതാക്കൾക്കരികിൽ എത്തിക്കുകയും ചെയ്തു.
നെല്ലിക്കട്ട യൂണിറ്റ് സാന്ത്വനം പ്രവർത്തകരായ ലെത്തീഫ് പള്ളത്തടുക്ക, ഫൈസൽ നെല്ലിക്കട്ട, ലെത്തീഫ് കണ്ണാടിപ്പാറ,മജീദ്, നസീർ ജാൽസൂർ, ബാദ്ഷ തുടങ്ങിയവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
ചിത്രം.1
സാന്ത്വനം വളണ്ടിയർമാർ റാഫിഖിനെ റെയിൽവേ സ്റ്റേഷനിൽ യാത്രയാകുന്നു
ചിത്രം – 2
റഫീഖിന്റെ വീട്ടിൽ കുടുംബതോടപ്പം

