KSDLIVENEWS

Real news for everyone

ലഷ്കർ ഇ തയ്ബ കമാൻഡർ അബ്രാർ സുരക്ഷ സേനയുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു

SHARE THIS ON

ശ്രീനഗർ: ലഷ്കർ ഇ തയ്ബ കമാൻഡർ അബ്രാർ ജമ്മുകശ്മീരിൽ സുരക്ഷ സേനയുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. ഇന്നലെ അബ്രാർ സുരക്ഷസേനയുടെ പിടിയിലായിരുന്നു. ആയുധങ്ങൾ കണ്ടെടുക്കാൻ പോകുമ്പോൾ അബ്രാറിൻറെ കൂട്ടാളി വെടിയുതിർക്കുകയായിരുന്നു. ഏറ്റുമുട്ടലിൽ മൂന്ന് സുരക്ഷ ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. 

ശ്രീനഗറിലെ മലൂറ പരിംപോരയിൽ നടന്ന ഏറ്റുമുട്ടലിലാണ് അബ്രാർ കൊല്ലപ്പെട്ടത്. ചോദ്യം ചെയ്യലിൽ ഒരു വീട്ടിൽ ആയുധങ്ങൾ ഒളിപ്പിച്ചതായി അബ്രാർ വെളിപ്പെടുത്തിയതിന് പിന്നാലെ തെരച്ചിലിനായി എത്തിയതായിരുന്നു സുരക്ഷ സേന. അബ്രാറുമായി സംഘം വീടിനകത്തേക്ക് പ്രവേശിച്ചപ്പോൾ ഒളിച്ചിരുന്ന ഭീകരൻ വെടിയുതിർക്കുകയായിരുന്നുവെന്ന് കശ്മീർ ഐജിപി വിജയ് കുമാർ പറഞ്ഞു. 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!