KSDLIVENEWS

Real news for everyone

മഞ്ചേശ്വരം കോഴക്കേസ്: മജിസ്ട്രേട്ട് ഇന്ന് സുന്ദരയുടെ മൊഴി രേഖപ്പെടുത്തും

SHARE THIS ON

കാഞ്ഞങ്ങാട്:മഞ്ചേശ്വരം കോഴക്കേസിൽ ഹൊസ്ദുർഗ് ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് ബി. കരുണാകരൻ ചൊവ്വാഴ്ച സാക്ഷികളുടെ മൊഴി രേഖപ്പെടുത്തും. ഒന്നാം സാക്ഷി കെ. സുന്ദരയുടെ മൊഴിയാണ് ആദ്യം രേഖപ്പെടുത്തുക.

രണ്ടുമുതൽ അഞ്ചുവരെയുള്ള സാക്ഷികൾ മഞ്ചേശ്വരം സാലത്തടുക്കയിലെ എൻ.എസ്. ഉദയകുമാർ, ഉദയകുമാറിന്റെ ഭാര്യ ബി. ജയലഷ്മി, വാണിനഗർ സ്വദേശികളായ അനുശ്രീ, ബെറ്റ്ജി എന്നിവരുടെ മൊഴിയും രേഖപ്പെടുത്തും.

അനുശ്രീ, ബെറ്റ്ജി എന്നിവരുടെ മൊഴി ബുധനാഴ്ചയാണ് രേഖപ്പെടുത്തുക. ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ പ്രതിയായ കേസാണിത്. മഞ്ചേശ്വരത്ത് സ്ഥാനാർഥിത്വത്തിൽനിന്ന് പിൻമാറാൻ സുരേന്ദ്രൻ രണ്ടരലക്ഷം രൂപ നൽകിയെന്ന സുന്ദരയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!