KSDLIVENEWS

Real news for everyone

ഹൈവേയില്‍ കാറിനെ വിഴുങ്ങി മിന്നല്‍, ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങള്‍

SHARE THIS ON

മഴയത്ത് ഹൈവേയിലുടെ സഞ്ചരിക്കുകയായിരുന്ന കാറിനെ മിന്നൽ വിഴുങ്ങുന്ന കാഴ്ച സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. അമേരിക്കയിലെ കൻസാസിൽ നിന്നുള്ള ഞെട്ടിക്കുന്ന കാഴ്ച്ചകളാണ് പ്രചരിക്കുന്നതെന്ന് ദ ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. കൻസാസിലെ വേവർലിക്ക് സമീപമാണ് അപകടം. ജീപ്പ് എസ്‍യുവിയില്‍ സഞ്ചരിച്ചിരുന്ന ഒരു കുടുംബമാണ് അപകടത്തില്‍‍പ്പെട്ടത്. പിന്നിൽ സഞ്ചരിച്ച വാഹനത്തിന്‍റെ ഡാഷ് ക്യാമിലാണ് ദൃശ്യം പതിഞ്ഞത്. മൂന്ന് വയസുകാരനും ഒന്നര വയസുകാരനും എട്ട് മാസം പ്രായമുള്ള കുട്ടിയുമടക്കം അഞ്ച് യാത്രക്കാരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. 13 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ ക്ലിപ്പാണ് വൈറലാകുന്നത്. ഈ ക്ലിപ്പിൽ കറുത്ത നിറമുള്ള ജീപ്പ് എസ്‌യുവിയിൽ മിന്നൽ പതിക്കുന്നത് വ്യക്തമായി കാണാന്‍ സാധിക്കും. പിക്നിക്കിന് സൈക്കിളുകളും ടെൻറുകളുമൊക്കെയായിട്ടായിരുന്നു കുടുംബം സഞ്ചരിച്ചത്. ചാറ്റൽ മഴയും ഹൈവേയിൽ പെയ്യുന്നുണ്ടായിരുന്നു. യാത്രക്കാരെല്ലാം സുരക്ഷിതരാണെന്നാണ് റിപ്പോര്‍ട്ടുകള്‍. വാഹനങ്ങളിൽ റബ്ബർ ടയറുകളുടെ സാന്നിധ്യം ഉള്ളതിനാൽ കനത്ത മിന്നലിനെ അതിജീവിക്കാന്‍ സാധിക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!