കോപ അമേരിക്ക 2021;
ആദ്യ പകുതിക്ക് അവസാനം; റോഡ്രിഗോ ഡി പോളിന്റെ ഗോളില് അര്ജന്റീന മുന്നില്

ഗോയിയാനിയ: കോപ്പ അമേരിക്ക ഫുട്ബോൾ ക്വാർട്ടർ ഫൈനലിൽ ഇക്വഡോറിനെതിരായ മത്സരം ആദ്യ പകുതി പിന്നിടുമ്പോൾ അർജന്റീന എതിരില്ലാത്ത ഒരു ഗോളിന് മുന്നിൽ. മത്സരത്തിന്റെ തുടക്കം മുതൽ തന്നെ ആക്രമണം അഴിച്ചുവിട്ട അർജന്റീന 40-ാം മിനിറ്റിലാണ് മുന്നിലെത്തിയത്. മെസ്സിയുടെ പാസിൽ നിന്ന് റോഡ്രിഗോ ഡി പോളാണ് അർജന്റീനയ്ക്കായി സ്കോർ ചെയ്തത്. മെസ്സിയുടെ മുന്നേറ്റമാണ് ഗോളിന് വഴിയൊരുക്കിയത്. മെസ്സിയിൽ നിന്ന് പന്ത് ലഭിച്ച ലൗറ്റാരോ മാർട്ടിനെസിന്റെ മുന്നേറ്റം ഇക്വഡോർ ഗോൾകീപ്പർ ഹെർനൻ ഗലിൻഡസ് തടഞ്ഞു. ഈ ശ്രമത്തിൽ നിന്ന് പന്ത് ലഭിച്ച മെസ്സി അത് നേരേ പോളിന് നീട്ടിനൽകുകയായിരുന്നു. ഗോൾകീപ്പർ സ്ഥാനം തെറ്റിനിന്ന അവസരം മുതലെടുത്ത് പോൾ പന്ത് വലയിലെത്തിച്ചു. രണ്ടാം മിനിറ്റിൽ തന്നെ ലൗറ്റാരോ മാർട്ടിനെസിന്റെ ഗോൾശ്രമം ഗലിൻഡസ് തടയുന്നത് കണ്ടാണ് മത്സരം ആരംഭിച്ചത്. നാലാം മിനിറ്റിൽ ലോ സെൽസോയും അവസരം നഷ്ടപ്പെടുത്തി. 14-ാം മിനിറ്റിൽ ലൗറ്റാരോ മാർട്ടിനെസിന്റെ ഉറച്ച ഗോളവസരം കൃത്യമായ ഇടപെടലിലൂടെ ഇക്വഡോർ ഡിഫൻഡർ ആർബൊലെഡ തടഞ്ഞു. 23-ാം മിനിറ്റിൽ ഗോൾകീപ്പർ മാത്രം മുന്നിൽ നിൽക്കേ മെസ്സിയുടെ ഷോട്ട് പോസ്റ്റിലിടിച്ച് മടങ്ങി. 24-ാം മിനിറ്റിൽ ഇക്വഡോറിനും അവസരം ലഭിച്ചു. ജെഗസൺ മെൻഡസിന്റെ ഷോട്ട് അർജന്റീന ഗോൾകീപ്പർ എമിലിയാനോ മാർട്ടിനെസ് സേവ് ചെയ്തു. പിന്നാലെ 38-ാം മിനിറ്റിൽ എന്നെർ വലൻസിയക്കും ടീമിനെ മുന്നിലെത്തിക്കാൻ സാധിച്ചില്ല. മത്സരത്തിന്റെ തത്സമയ വിവരണം താഴെ വായിക്കാം…

