KSDLIVENEWS

Real news for everyone

മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധം ഫലം കണ്ടു : മരടിലെ ആൽഫ സെറീൻ ഫ്ലാറ്റിന്റെ അവശിഷ്ടങ്ങൾ കായലിൽനിന്ന് നീക്കിത്തുടങ്ങി

SHARE THIS ON

എറണാകുളം ( കൊച്ചി ) : മരടിലെ ആല്‍ഫ സെറീന്‍ ഫ്ലാറ്റിന്‍റെ കായലില്‍ വീണ അവശിഷ്ടങ്ങള്‍ നീക്കിത്തുടങ്ങി. ഏഴു മാസങ്ങള്‍ക്ക് ശേഷമാണ് കായലില്‍ നിന്നും അവശിഷ്ടങ്ങള്‍ നീക്കുന്നത്.

ഇപ്പോള്‍ താത്കാലിക ബണ്ട് നിര്‍മ്മിച്ചാണ് അവശിഷ്ടങ്ങള്‍ കരയ്‌ക്കെത്തിക്കുന്നത്. 1000 ടണ്‍ അവശിഷ്ടമാണ് കായലില്‍ ഉണ്ടായിരുന്നത്. പകുതിയിലധികവും രണ്ട് ദിവസം കൊണ്ട് തന്നെ കരയ്‌ക്കെത്തിച്ചു കഴിഞ്ഞു.

ഇനി രണ്ട് വലിയ കോണ്‍ക്രീറ്റ് ഭീമുകളാണ് പ്രധാനമായും കായലില്‍ നിന്നും നീക്കാനുള്ളത്.കരയിലെത്തിക്കുന്ന അവശിഷ്ടങ്ങളില്‍ നിന്നും കമ്ബിയും കോണ്‍ക്രീറ്റ് ഭാഗവും വേര്‍തിരിച്ചെടുക്കും.രണ്ട് ദിവസത്തിനുള്ളില്‍ അവശിഷ്ടങ്ങള്‍ പൂര്‍ണമായും നീക്കാന്‍ കഴിയുമെന്നാണ് കരാറുകാര്‍ പറയുന്നത്.
സുപ്രീംകോടതി വിധിയെത്തുടര്‍ന്ന് കഴിഞ്ഞ ജനുവരി പതിനൊന്നിനാണ് ആല്‍ഫ സെറീന്‍ ഫ്ലാറ്റ് പൊളിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!