KSDLIVENEWS

Real news for everyone

ആഘോഷം നിര്‍ത്തി നെയ്മറെ തോളോട് ചേര്‍ത്ത് മെസ്സി; കൈയടിച്ച് ആരാധകര്‍

SHARE THIS ON

ബ്രസീലിയ: കോപ്പ അമേരിക്ക ഫൈനലിന് പിന്നാലെ സങ്കടം സഹിക്കാനാകാതെ കരഞ്ഞ ബ്രസീൽ താരം നെയ്മറെ ആശ്വസിപ്പിച്ച് അർജന്റീനാ താരം ലണയൽ മെസ്സി. നെയ്മറെ തോളോട് ചേർത്ത് കെട്ടിപ്പിടിച്ചാണ് മെസ്സി ആശ്വസിപ്പിച്ചത്. ഫൈനലിൽ ഒരൊറ്റ ഗോളിന് ബ്രസീലിനെ തോൽപ്പിച്ച് അർജന്റീന കിരീടം നേടിയിരുന്നു.

മത്സരശേഷം ഗ്രൗണ്ടിൽ ആഘോഷിക്കുകയായിരുന്ന അർജന്റീന ടീമിന് അടുത്തേക്ക് നെയ്മർ വരികയായിരുന്നു. മെസ്സിയെ അന്വേഷിച്ചാണ് നെയ്മർ വന്നത്. നെയ്മറെ കണ്ടയുടനെ ആഘോഷം നിർത്തി അടുത്തെത്തി മെസ്സി കെട്ടിപ്പിടിച്ചു. ആ സമയത്ത് പരിശീലകനെ ആകാശത്തൊട്ടിൽ ആട്ടുന്ന തിരക്കിലായിരുന്നു അർജന്റീനൻ ടീം

മുമ്പ് സ്പാനിഷ് ക്ലബ്ബ് ബാഴ്സലോണയിൽ ഒരുമിച്ചു കളിച്ചപ്പോഴുള്ള സൗഹൃദയമായിരുന്നു ആ ആലിംഗനത്തിന് പിന്നിൽ. ഇതിന്റെ വീഡിയോ നിരവധി ആരാധകരാണ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.

എയ്ഞ്ചൽ ഡി മരിയ നേടിയ ഒരൊറ്റ ഗോളിലാണ് അർജന്റീന ബ്രസീലിനെ തോൽപ്പിച്ചത്. അർജന്റീനാ ജഴ്സിയിൽ മെസ്സിയുടെ കരിയറിലെ ആദ്യ കിരീടനേട്ടം കൂടിയാണിത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!