KSDLIVENEWS

Real news for everyone

കൊയിലാണ്ടിയില്‍ പ്രവാസിയെ തട്ടിക്കൊണ്ടുപോയി; പിന്നില്‍ കൊടുവള്ളിയിലെ സ്വര്‍ണക്കടത്ത് സംഘമെന്ന് പരാതി

SHARE THIS ON

കോഴിക്കോട്: കൊയിലാണ്ടി ഊരള്ളൂരിൽ പ്രവാസിയെ കൊടുവള്ളിയിലെ സ്വർണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയതായി പരാതി. മാതോത്ത് മീത്തൽ മമ്മദിന്റെ മകൻ അഷ്റഫ് (35) നെ കൊടുവള്ളിയിൽ നിന്നും കാറിൽ എത്തിയ സംഘം തട്ടിക്കൊണ്ടുപോയെന്നാണ് പരാതി. അഷ്റഫ് വിദേശത്ത് നിന്നും സ്വർണം കൊണ്ടുവന്നിരുന്നു. ഇത് കൊടുവള്ളിയിൽ എത്തിച്ചില്ലെന്ന ഭീഷണി ഉയർത്തി തോക്ക് ചൂണ്ടിയാണ് ജ്യേഷ്ഠനെ തട്ടിക്കൊണ്ടു പോയതെന്ന് സഹോദരൻ സിദ്ദിഖ് കൊയിലാണ്ടി പോലീസിന് നൽകിയ പരാതിയിൽ പറയുന്നു. സ്വർണ്ണക്കടത്ത് കാരിയറാണ് അഷ്റഫ് എന്ന് പോലീസ് സംശയിക്കുന്നുണ്ട്. വടകര എസ്.പി യുടെ നിർദേശപ്രകാരം ഡിവൈ.എസ്.പി കൊയിലാണ്ടി പോലീസ് സ്റ്റേഷനിലെത്തി അന്വേഷണം തുടങ്ങി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!