കുമ്പള കൃഷി ഓഫീസിൽ പച്ചക്കറി തൈകളും വിത്തുകളും വിതരണം നടത്തി

കുമ്പള കൃഷി ഓഫീസിൽ വച്ച് നടന്ന ചടങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് താഹിറ യുസഫ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് ഷേമകാര്യം സ്റ്റാൻഡിംങ്ങ് കമ്മിറ്റി ചെയർമാൻ അഷ്റഫ് കർള, കുമ്പള ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് നാസർ മൊഗ്രാൽ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ പ്രേമലത,പ്രേമവതി പഞ്ചായത്ത് അംഗങ്ങളായ ബി ഏ റഹിമാൻ ആരിക്കാടി,കൗലത്ത് ബീവി, താഹിറ ഷംസീർ, സുലോചന സംബന്ധിച്ചു. നിരവധി കൃഷിക്കാർ വിത്തുകളും തൈകളും വാങ്ങൻ എത്തി, കൃഷി ഓഫിസർ നാണു കുട്ടൻ സ്വഗതം പറഞ്ഞു.

