KSDLIVENEWS

Real news for everyone

ബലിപെരുന്നാള്‍ ദിനത്തിലെ പ്ലസ് വണ്‍, പ്ലസ് ടു തുല്യത പരീക്ഷ അടിയന്തരമായി മാറ്റി വെക്കണം എൻ.എസ്.എൽ

SHARE THIS ON

കോഴിക്കോട്: ബലിപെരുന്നാള്‍ ദിനത്തിലെ പ്ലസ് വണ്‍, പ്ലസ് ടു തുല്യത പരീക്ഷ അടിയന്തരമായി മാറ്റിവെക്കണമെന്ന് നാഷണൽ സ്റ്റുഡൻറ് ലീഗ്. 2021 ജൂലൈ 21 ബുധനാഴ്ച കേരളത്തിൽ ബലിപെരുന്നാള്‍ ആഘോഷിക്കുകയാണ് മതപരമായി ഏറെ പ്രാധാന്യമുള്ള ഈ ദിവസത്തില്‍ പ്ലസ് വണ്‍, പ്ലസ് ടു തുല്യത പരീക്ഷ നടത്തുന്നത് വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കൾക്കും പ്രയാസം സൃഷ്ടിക്കുമെന്നും അതിനാൽ അന്നേ ദിവസത്തെ പരീക്ഷ അടിയന്തരമായി മാറ്റിവെക്കണമെന്ന് എൻഎസ്എൽ സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു പരിപാടിയിൽ എൻ എസ് എൽ സംസ്ഥാന പ്രസിഡണ്ട് എൻ എം മഷ്ഹൂദ് അധ്യക്ഷത വഹിച്ചു. റിസ്‌വാൻ മമ്പാട്, അലി ഹംദാൻ, എന്നിവർ സംസാരിച്ചു മുഹാദ് ബികെ പടുപ്പ് സ്വാഗതവും ഹബീബ് റഹ്മാൻ ഒളവണ്ണ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!