KSDLIVENEWS

Real news for everyone

സങ്കീർണതകൾ വികസനത്തിന് ഒരിക്കലും തടസ്സമല്ല –കാസർഗോഡ് കലക്ടർ

SHARE THIS ON

കാസർകോട് വരുന്ന ആദ്യ വനിത കലക്ടറാണ് താനെന്ന് മനസ്സിലാക്കുന്നു. അതിൽ എനിക്ക് അഭിമാനമുണ്ട്. ജില്ലയിലെ പെൺകുട്ടികൾക്ക് അത് പ്രചോദനമാകട്ടെ. സ്ത്രീകൾ പഠനത്തിൽ ഏറെ മുന്നിലെത്തുന്നുണ്ട് എന്നതും നല്ലതാണ്.

ജില്ലയിൽ മൂന്നാം തവണ വരുന്നത് കലക്ടറായി
ഞാൻ രണ്ടുതവണ കാസർകോട് വന്നിട്ടുണ്ട്. സബ്കലക്ടറായിരിക്കെ തെരഞ്ഞെടുപ്പ് സമയത്ത്. രണ്ടാമത് പട്ടിക വർഗ വകുപ്പ് ഡയറക്ടറായിരിക്കെ കോളനികൾ സന്ദർശിക്കാൻ. കോട്ടയത്ത് മൂന്നുമാസം കലക്ടറായതൊഴിച്ചാൽ കാസർകോടാണ് ഇപ്പോൾ കലക്ടറായി എത്തുന്നത്. കാസർകോട് ജില്ലയെക്കുറിച്ച് സ്വപ്നമുണ്ട്. ജില്ലയിൽ ധാരാളം ദുരിതമുണ്ടെന്നറിയാം. വ്യവസായം എങ്ങനെ കൊണ്ടുവരാമെന്ന് പരിശോധിക്കും. നിക്ഷേപ സൗഹൃദ ജില്ലയാക്കി മാറ്റുന്നതിന് എന്തൊക്കെ നടപടികളെടുക്കണം എന്ന കാര്യങ്ങെളാക്കെ പഠിക്കണം. ഇവിടെ ഭൂമി ലഭ്യതയുണ്ട്. ജലസമ്പത്ത് പ്രയോജനപ്പെടുത്തണം. ഇക്കാര്യങ്ങൾ പരിശോധിക്കും. ഇവിടത്തെ ജനങ്ങളുടെ പ്രശ്നങ്ങൾ എല്ലാം പരിഹരിക്കണമെന്ന് ആഗ്രഹമുണ്ട്. എെൻറ കഴിവിെൻറ പരമാവധി ശ്രമിക്കും

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!