കാലവർഷം കനക്കുന്നു;
നെഞ്ചിലെ തീ അണയാതെ ജില്ലയിലെ വടക്ക് പ്രദേശങ്ങളിലെ തീരദേശ ജനത

കാസറഗോഡ്: കാലവര്‍ഷം തുടങ്ങിയാല്‍ ജില്ലയിലെ തീരദേശ ജനതയുടെ നെഞ്ചില്‍ തീയാണ്. ഓരോ മഴക്കാലത്തും കലിതുള്ളിയെത്തുന്ന കടല്‍ തീരദേശ ജനതയ്ക്ക് നല്‍കുന്നത് തോരാകണ്ണീര്‍ മാത്രം.
കഴിഞ്ഞ ഒരു പതിറ്റാണ്ട് കാലമായി ഇതുതന്നെയാണ് സ്ഥിതി. സമഗ്രമായ പദ്ധതികളും പുനരധിവാസവുമൊക്കെ പറഞ്ഞു കേള്‍ക്കുമെങ്കിലും എല്ലാം കടലാസിലും വാക്കിലുമൊതുങ്ങുന്നു. വര്‍ഷാവര്‍ഷം ഉദ്യോഗസ്ഥരും ജനപ്രതിനിധികളും മന്ത്രിമാരും പ്രദേശത്ത് സന്ദര്‍ശനം നടത്തി ആശ്വാസവാക്കുകള്‍ ചൊരിഞ്ഞ് വാഗ്ദാനങ്ങള്‍ നല്‍കി മടങ്ങും. പിന്നീട് അവരെ കാണണമെങ്കില്‍ അടുത്ത കടലാക്രമണ സമയം എത്തണമെന്ന് അനുഭവസ്ഥര്‍ പറയുന്നു.
ഒരു പതിറ്റാണ്ടിന്റെ കഥ മാത്രമെടുത്താല്‍ മഞ്ചേശ്വരം മുതല്‍ കാസറഗോഡ് വരെ വീടുകള്‍ കടലെടുത്തവരുടെ കണക്കുകളേറെയാണ്.
ഒപ്പം ഭാഗീകമായി തകര്‍ന്നവയും. വര്‍ഷങ്ങളായി തീരദേശത്ത് താമസിക്കുന്ന പല കുടുംബങ്ങള്‍ക്കും ഒരുതരി മണ്ണുപോലും ബാക്കിയില്ലാത്ത വിധമാണ് നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്നത്. ജീവിതകാലം മുഴുവന്‍ കഷ്ടപ്പെട്ട് ഉണ്ടാക്കിയതെല്ലാം തിരമാലകള്‍ വിഴുങ്ങുന്നത് നിസ്സഹായരായി നോക്കി നില്‍ക്കാനെ ഇവര്‍ക്ക് കഴിയുന്നുള്ളൂ.
ജില്ലയിലെ 85 കിലോമീറ്റര്‍ കടല്‍തീരത്ത് 50 കിലോമീറ്ററും രൂക്ഷമായ കടലാക്രമണ പ്രദേശങ്ങളാണ്.
വ്യാപക നാശനഷ്ടങ്ങളുണ്ടാകുന്നതില്‍ ഭൂരിഭാഗവും നിര്‍ദ്ധന മത്സ്യത്തൊഴിലാളി കുടുംബങ്ങളാണ്. കടലേറ്റം തടയാന്‍ ശാസ്ത്രീയമായ രീതിയില്‍ കടല്‍ഭിത്തി നിര്‍മിക്കണമെന്ന ആവശ്യം അധികൃതര്‍ ഇതുവരെ ചെവിക്കൊണ്ടിട്ടില്ല. ചുരുക്കം ചില സ്ഥലങ്ങളില്‍ പേരിന് കടലില്‍ കല്ലുകൊണ്ടിട്ടതല്ലാതെ കാര്യമായ പ്രയോജനം തീരവാസികള്‍ക്ക് കിട്ടിയതുമില്ല. ചെറിയ കരിങ്കല്ലുകളൊക്കെ കടലെടുത്ത് പോകുകയും ചെയ്തു.
കടലെടുത്തത് 200 മീറ്റര്‍ വരെ
തീരദേശത്തെ ഭൂവിസ്തൃതിയില്‍ കാര്യമായ മാറ്റങ്ങളാണ് ഉണ്ടായിട്ടുള്ളത്. കടല്‍ കരയെടുത്തുകൊണ്ടിരിക്കുന്നു. ഇതിനകം 100 മുതല്‍ 200 മീറ്റര്‍ വരെ കര കടലെടുത്തിട്ടുണ്ട്. വിവിധ പ്രദേശങ്ങളില്‍ ഇപ്പോഴും കടലേറ്റം രൂക്ഷമാണ്. 2017ല്‍ ജില്ലയില്‍ വന്ന നിയമസഭാസമിതി പോലും രൂക്ഷമായ കടലാക്രമണ ഭീഷണി നേരിടുന്ന പ്രധാന തീരപ്രദേശങ്ങള്‍ സന്ദര്‍ശിക്കാതെയാണ് മടങ്ങിയത്. അതുകൊണ്ടുതന്നെ കാര്യമായ പദ്ധതികളൊന്നും ജില്ലയ്ക്ക് കിട്ടിയതുമില്ല. ഈ വര്‍ഷം കടല്‍ക്ഷോഭം തടയാന്‍ അടിയന്തര നടപടിയുടെ ഭാഗമായി 9 ജില്ലകള്‍ക്കായി 10 കോടി രൂപ അനുവദിക്കുമെന്ന് സര്‍ക്കാര്‍ പറഞ്ഞിട്ടുണ്ട്. ഇതില്‍ ജില്ലയ്ക്ക് കിട്ടുന്ന ഒരു കോടി രൂപ കൊണ്ട് സംരക്ഷണ പദ്ധതികള്‍ നടപ്പിലാക്കാന്‍ കഴിയില്ലെന്ന് തീരദേശവാസികള്‍ പറയുന്നു.
കടലേറ്റം രൂക്ഷം ഇവിടെ
ഉപ്പള, മുസോടി, ഷിറിയ, കുമ്ബള, കോയിപ്പാടി, മൊഗ്രാല്‍ നാങ്കി, കൊപ്പളം, കാസര്‍കോട്, ചേരങ്കൈ, നെല്ലിക്കുന്ന്, ബല്ലാകടപ്പുറം, കസബ എന്നിവിടങ്ങളില്‍

