KSDLIVENEWS

Real news for everyone

ഈ കുഴികളെത്രയെന്ന് എണ്ണി തീർക്കാമോ? ഇനിയെത്ര ചോര വീണാലാണ് ,, കെ.എസ്‌.ടി.പി റോഡിൽ അറ്റകുറ്റപ്പണികൾ നടത്തുക?

SHARE THIS ON

കാസർകോട് ∙ റോഡിലെ കുഴികളിൽ ഇനിയെത്ര ചോര വീണാലാണ് അധികൃതർ അറ്റകുറ്റപ്പണികൾ നടത്തുക? മഴക്കാലത്തു റോഡിലെ ഓരോ കുഴിയും യാത്രക്കാർക്കു പേടി സ്വപ്നമാണ്. കെഎസ്ടിപി റോഡിലും ദേശീയപാതയിലും ഉൾപ്പെടെ കാസർകോട് നഗരത്തോടു ചേർന്നു വരെ കുഴികളുണ്ട്.


കാസർകോട് കാഞ്ഞങ്ങാട് കെഎസ്ടിപി റോഡിൽ മുണ്ടാങ്കുളം ജംക്‌ഷനു സമീപമുള്ള അപകടകരമായ കുഴി.
ബേക്കൽ പാലത്തിനു സമീപം കഴിഞ്ഞ ദിവസം കുഴിയിൽ പെടാതെ വാഹനം വെട്ടിച്ചയാൾ ലോറിയിടിച്ചു മരിച്ചിരുന്നു. മരണ കാരണമായ കുഴി ഉടനടി നികത്തിയ അധികൃതർ അതേ റോഡിലെ മറ്റു കുഴികൾ കണ്ടതേയില്ല. കുഴികളൊക്കെ അധികൃതർ എന്നടയ്ക്കുമെന്ന കാത്തിരിപ്പിലാണു യാത്രക്കാർ.ദേശീയപാതയിലും കെഎസ്ടിപി റോഡിലും മലയോര ഹൈവേയിലും കുഴികൾക്ക് കുറവില്ല.


ദേശീയപാതയിൽ നീലേശ്വരം പാലത്തിനു സമീപം എല്ലാ മഴക്കാലത്തും രൂപപ്പെടുന്ന അപകടക്കുഴി.
നഗരത്തിനു ചുറ്റും റോഡിൽ കുഴികൾ

കാഞ്ഞങ്ങാട് ഭാഗത്തു നിന്നു വരുന്നവർ കാസർകോട് നഗരത്തിലേക്കു പ്രവേശിക്കുന്ന ചന്ദ്രഗിരി ജംക്‌ഷനിലെ വലിയ കുഴി നികത്തിയതു കഴിഞ്ഞയാഴ്ചയാണ്. വ്യാപക പരാതികളുണ്ടായിട്ടും ചന്ദ്രഗിരി ട്രാഫിക് സർക്കിളിനു സമീപത്തെ കുഴി ഏറെക്കാലം ‘വാരിക്കുഴി’യായി നിലനിന്നു. കെഎസ്ടിപി റോഡിലെ മുണ്ടാങ്കൽ ജംക്‌ഷനു സമീപവും റോഡിൽ ഇന്നും കുഴിയുണ്ട്. ചന്ദ്രഗിരിപ്പാലത്തിലും മുൻപു കുഴി രൂപപ്പെട്ടിരുന്നു. ഇതു നേരത്തെ അധികൃതർ അടച്ചു. കാസർകോട് സർക്കിളിനു ചുറ്റും റോഡ് തകർന്ന നിലയിലാണ്. മഴക്കാലത്തു വെള്ളം ശക്തമായി ഒഴുകുന്ന ഭാഗത്തു റോഡിന്റെ വശങ്ങൾ തകർന്ന അവസ്ഥയിലാണ്.
നീലേശ്വരത്തെ കള്ളക്കുഴി

മഴ കനക്കും മുൻപേ നീലേശ്വരം ദേശീയപാതയിലെ സ്ഥിരം അപകടക്കുഴികൾ ഇത്തവണയും രൂപപ്പെട്ടു. നീലേശ്വരം പാലത്തിനു സമീപം ഗോകുല നളന്ദ റിസോർട്ടിനു മുന്നിൽ എല്ലാ മഴക്കാലത്തും അപകടങ്ങളുണ്ടാക്കുന്ന കുഴിയ�

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!