KSDLIVENEWS

Real news for everyone

ഇന്ധന വിലവര്‍ധനവില്‍ പ്രതിഷേധം, രാഹുല്‍ ഗാന്ധിയും എംപിമാരും സൈക്കിളില്‍ പാര്‍ലമെന്റിലേക്ക്

SHARE THIS ON

ന്യൂഡൽഹി: കേന്ദ്ര സർക്കാർ ഇന്ധന വില അനിയന്ത്രിതമായി വർധിപ്പിക്കുന്നതിൽ പ്രതിഷേധിച്ച് പ്രതിപക്ഷ എം.പിമാർ സൈക്കിളിൽ പാർലമെന്റിലേക്ക്. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലാണ് എംപിമാർ സൈക്കിൾ ചവിട്ട് പാർലമെന്റിലേക്ക് നീങ്ങിയത്. കേരളത്തിൽ നിന്നുള്ള യു.ഡി.എഫ്, എൽ.ഡി.എഫ് എംപിമാർ റാലിയിൽ പങ്കെടുക്കുന്നുണ്ട്.

ഇന്ന് രാവിലെ രാഹുലിന്റെ അധ്യക്ഷതയിൽ പ്രതിപക്ഷ കക്ഷി നേതാക്കളുടെ യോഗം ചേർന്ന ശേഷമാണ് ഇത്തരമൊരു റാലി സംഘടിപ്പിക്കാൻ തീരുമാനിച്ചത്. രാജ്യത്ത് വിലക്കയറ്റം കൊണ്ട് ജനം വലയുമ്പോഴും കേന്ദ്ര സർക്കാരിന് ഒരു കുലുക്കവുമില്ലെന്ന് പ്രതിപക്ഷ എംപിമാർ കുറ്റപ്പെടുത്തി


പാർലമെന്റിന്റെ വർഷകാല സമ്മേളനം ആരംഭിച്ചത് മുതൽ പ്രതിപക്ഷ കക്ഷികൾ ഒരുമിച്ചാണ് പ്രതിഷേധിക്കുന്നത്. പെഗാസസ് ഫോൺ ചോർത്തൽ, ഇന്ധന വില വർധനവ്, കർഷക സമരം, കോവിഡ് പ്രതിരോധം തുടങ്ങിയ വിഷയങ്ങൾ ഉന്നയിച്ച് പ്രതിപക്ഷം ഒറ്റക്കെട്ടായി പ്രതിഷേധിക്കുകയാണ് ആദ്യനാൾ മുതൽ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!