KSDLIVENEWS

Real news for everyone

‘തറഗുണ്ട വിദ്യാഭ്യാസമന്ത്രിയായി; ആഭാസത്തരം മാത്രമാണ് കൈമുതല്‍’, ശിവന്‍കുട്ടിയെ അധിക്ഷേപിച്ച്‌ സുധാകരന്‍

SHARE THIS ON

തിരുവനന്തപുരം: വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടിക്ക് എതിരെ അധിക്ഷേപ പരാമര്‍ശവുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. തറ ഗുണ്ട കേരളത്തിന്റെ വിദ്യാഭ്യാസമന്ത്രിയായെന്ന് സുധാകരന്‍ പറഞ്ഞു. ആഭാസത്തരം മാത്രമാണ് കൈമുതല്‍. മുഖ്യമന്ത്രി മറ്റൊരു ശിവന്‍കുട്ടി. സംരക്ഷിക്കുന്ന സിപിഎമ്മിന് നാണവും മാനവുമില്ലെന്നും സുധാകരന്‍ പറഞ്ഞു. ശിവന്‍കുട്ടിയുടെ രാജി ആവശ്യപ്പെട്ട് യുഡിഎഫ് സംഘടിപ്പിച്ച ധര്‍ണയില്‍ സംസാരിക്കുകയായിരുന്നു സുധാകരന്‍.

‘സ്പീക്കറുടെ ചേംബര്‍ അടക്കം അടിച്ചുതകര്‍ക്കാന്‍ നേതൃത്വം കൊടുത്ത ഒതു തറഗുണ്ട ഇന്ന് കേരളത്തിന്റെ വിദ്യാഭ്യാസമന്ത്രിയാണ്. സംസ്‌കാര സമ്പന്നമായ കേരളത്തിന് ഇത് ഉള്‍ക്കൊള്ളാന്‍ സാധിക്കുമോ? പിണറായി വിജയന് ഉള്‍ക്കൊള്ളാന്‍ സാധിക്കും. പിണറായി വിജയന്‍ മറ്റൊരു ഭാഷയില്‍ മറ്റൊരു ശിവന്‍കുട്ടിയാണ്. അദ്ദേഹം ശിവന്‍കുട്ടിയെ ന്യായീകരിക്കുകയാണ്’-സുധാകരന്‍ പറഞ്ഞു.

നിയമസഭ കയ്യാങ്കളി കേസില്‍ വി ശിവന്‍കുട്ടി അടക്കമുള്ളവര്‍ വിചാരണ നേരിടണമെന്ന സുപ്രീംകോടതി വിധിക്ക് പിന്നാലെ മന്ത്രിയ്ക്ക് എതിരെ പ്രതിപക്ഷം പ്രതിഷേധമുയര്‍ത്തിയിരുന്നു. മന്ത്രി രാജിവയ്‌ക്കേണ്ട സാഹചര്യമില്ലെന്നാണ് സിപിഎമ്മും മുഖ്യമന്ത്രിയും സ്വീകരിച്ച നിലപാട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!