KSDLIVENEWS

Real news for everyone

ആള്‍ത്തിരക്ക്; ബെവ്കോ ഔട്ട്ലെറ്റുകള്‍ മാറ്റി സ്ഥാപിക്കുന്ന നടപടികള്‍ എന്തായി എന്ന് സര്‍ക്കാരിനോട് ഹൈക്കോടതി

SHARE THIS ON

കൊച്ചി: പൊതുജനങ്ങൾക്ക് ബുദ്ധിമുണ്ടാക്കുന്ന ബെവ്കോ ഔട്ട്ലെറ്റുകൾ മാറ്റി സ്ഥാപിക്കുന്ന നടപടികൾ എന്തായി എന്ന് ഹൈക്കോടതി. പത്ത് ദിവസത്തിനുളളിൽ വിശദാംശങ്ങൾ അറിയിക്കാൻ ബെവ്കോയ്ക്ക് നിർദേശം നൽകി.



മദ്യവിൽപ്പനശാലകളിലെ ആൾത്തിരക്കുമായി ബന്ധപ്പെട്ട് ഹൈക്കോടതി സ്വമേധയാ എടുത്ത കേസിലാണ് നിർദേശം. കോടതി നിർദേശത്തിന്‍റെ പശ്ചാത്തലത്തിൽ രണ്ട് ഔട്ട്ലെറ്റുകൾ മാറ്റി സ്ഥാപിച്ചെന്നും മദ്യവിൽപ്പനശാലകളിലെ ആൾത്തിരക്ക് കുറഞ്ഞിട്ടുണ്ടെന്നും ബെവ്കോ അറിയിച്ചു.

തൃശൂര്‍ കുറുപ്പംപടിയിലെ ബെവ്കോ ഔട്ട്ലെറ്റിലെ തിരക്കുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിച്ചപ്പോളായിരുന്നു കൊവിഡ് കാലത്തെ ബെവ്കോയ്ക്ക് മുന്നിലെ ആള്‍കൂട്ടം നിയന്ത്രിക്കാന്‍ സര്‍ക്കാരിന് കര്‍ശന നിര്‍ദ്ദേശം നല്‍കിയത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!