KSDLIVENEWS

Real news for everyone

ശ്രീലങ്കന്‍ ബോട്ടില്‍ ലഹരി-ആയുധക്കടത്ത്; പ്രതികള്‍ മനുഷ്യക്കടത്ത് നടത്തിയതായും അന്വേഷണ സംഘം

SHARE THIS ON

കൊച്ചി: ശ്രീലങ്കന്‍ ബോട്ടില്‍ മയക്കുമരുന്നും ആയുധങ്ങളും കടത്തിയ കേസിലെ പ്രതികള്‍ തമിഴ്നാട്, കൊച്ചി എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച്‌ മനുഷ്യക്കടത്ത് നടത്തിയതായി എന്‍ഐഎ കോടതിയില്‍ പറഞ്ഞു.

ഇതു കൂടാതെ പ്രതികള്‍ പ്രവര്‍ത്തിച്ചത് ശ്രീലങ്കന്‍ മയക്കുമരുന്ന് മാഫിയ തലവന്‍ ലോകു യദ്ദഹികെ നിഷാന്തിനായാണെന്ന് അന്വേഷണ സംഘം പറഞ്ഞു.

പ്രതികളായ സുരേഷ് രാജ്, സൗന്ദരരാജന്‍ എന്നിവര്‍ അങ്കമാലിയില്‍ താമസിച്ച്‌ നീക്കങ്ങള്‍ ഏകോപിപ്പിച്ചതായും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.

സുരേഷ് രാജ് ശ്രീലങ്കന്‍ പൗരനും, സൗന്ദരരാജന്‍ ചെന്നൈ സ്വദേശിയുമാണ്. ഇരുവരെയും അങ്കമാലിയില്‍ നിന്നും നേരത്തെ തമിഴ്നാട് ക്യൂ ബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!