തങ്ങളെ ചോദ്യം ചെയ്തിട്ടില്ല; ചില കാര്യങ്ങളില്‍ വ്യക്തത തേടി: കുഞ്ഞാലിക്കുട്ടി

തിരുവനന്തപുരം∙ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥർ ഹൈദരലി ശിഹാബ് തങ്ങളെ ചോദ്യം ചെയ്തെന്ന കെ.ടി.ജലീൽ എംഎൽഎയുടെ ആരോപണം തള്ളി പി.കെ.കുഞ്ഞാലിക്കുട്ടി എംഎൽഎ. ഇഡി ചില കാര്യങ്ങളില്‍ വ്യക്തത തേടിയതാണെന്നും പാർട്ടി പത്രത്തിന്റെ അക്കൗണ്ടിൽ വന്ന പണത്തിനു പാലാരിവട്ടവുമായി ബന്ധമുണ്ടോ എന്ന് അന്വേഷിച്ചുവെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
പണമിടപാടില്‍ ദുരൂഹതയില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും പറഞ്ഞു. ഹൈദരലി ശിഹാബ് തങ്ങളെ ചോദ്യം ചെയ്യാൻ ഇഡി അയച്ച നോട്ടിസിന്റെ പകർപ്പ് കെ.ടി.ജലീൽ പുറത്തു വിട്ടിരുന്നു. മുസ്ലിം ലീഗിനെയും ലീഗിന്റെ സ്ഥാപനങ്ങളെയും കള്ളപ്പണം വെളുപ്പിക്കാനുള്ള സംവിധാനമായി കുഞ്ഞാലിക്കുട്ടി മാറ്റിയെന്നും വി.കെ. ഇബ്രാഹിം കുഞ്ഞാണ് ഇതിനു ഒത്താശ ചെയ്തതെന്നും ജലീൽ ആരോപിച്ചിരുന്നു

