KSDLIVENEWS

Real news for everyone

തലപ്പാടി പ്രതിഷേധം; 29 പേർക്കെതിരെ കേസെടുത്തു

SHARE THIS ON

മഞ്ചേശ്വരം : കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് തലപ്പാടിയിൽ പ്രതിഷേധം സംഘടിപ്പിച്ചതിന് വിവിധ രാഷ്ട്രീയ പാർട്ടികളിൽപ്പെട്ട 29 പേർക്കെതിരെ കേസെടുത്തു . മുസ്തഫ , ഹർഷാദ് , ജയാനന്ദ് , അഷറഫ് എന്നിവർക്കും കണ്ടാലറിയാവുന്ന 25 പേർക്കുമെതിരെയാണ് മഞ്ചേശ്വരം പൊലീസ് കേസെടുത്തത് . കേരളത്തിൽ നിന്നുള്ളവർക്ക് കർണ്ണാടക കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയതിനെതിരെ ഇന്നലെ റോഡ് തടഞ്ഞു പ്രതിഷേധിച്ച സംഭവത്തിലാണ് കേസ്; ജനകീയ രോഷം കത്തിപ്പടർന്നതിനെ തുടർന്ന് അതിർത്തിയിൽ കർണാടക പോലീസ് അയഞ്ഞ് വന്നിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!