KSDLIVENEWS

Real news for everyone

അഭിമാനതാരത്തെ വരവേറ്റ് കേരളം; പിആര്‍ ശ്രീജേഷ് കൊച്ചിയില്‍

SHARE THIS ON

കൊച്ചി: ടോക്യോ ഒളിമ്പിക്സിൽ വെങ്കലം നേടിയ ഇന്ത്യൻ ഹോക്കി ടീമംഗമായ പിആർ ശ്രീജേഷിന് കേരളത്തിന്റെ വരവേൽപ്പ്. നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ ശ്രീജേഷിനെ സ്വീകരിക്കാൻ നൂറുകണക്കിന് ആരാധകരാണെത്തിയത്. കായികമന്ത്രി വി അബ്ദുറഹ്മാനും സംസ്ഥാന സ്പോർട്സ് കൗൺസിൽ, ഒളിമ്പിക് അസോസിയേഷൻ. ഹോക്കി അസോസിയേഷൻ ഭാരവാഹികളും വിമാനത്താവളത്തിലെത്തിയിരുന്നു. ശ്രീജേഷിന്റെ കുടുംബാംഗങ്ങളും നെടുമ്പാശ്ശേരിയിലെത്തി. വിമാനത്താവളത്തിൽ നിന്ന് കാലടി-പെരുമ്പാവൂർ-പോഞ്ഞാശ്ശേരി വഴി ശ്രീജേഷിന്റെ ജന്മനാടായ കിഴക്കമ്പലം എരുമേലിവരെ കേരളത്തിലെ കായികരംഗത്തെ സംഘാടകരും കളിക്കാരും ജനപ്രതിനിധികളും അടങ്ങുന്ന വാഹനവ്യൂഹം അദ്ദേഹത്തെ അനുഗമിക്കും. തുറന്ന ജീപ്പിലാണ് ശ്രീജേഷിന്റെ യാത്ര. വെങ്കല പോരാട്ടത്തിൽ ജർമനിയെ 5-4ന് തോൽപ്പിച്ചാണ് ഇന്ത്യ ചരിത്ര മെഡൽ സ്വന്തമാക്കിയത്. 1980-ന് ശേഷം ഒളിമ്പിക്സ് ഹോക്കിയിൽ ഇന്ത്യയുടെ ആദ്യ മെഡലാണിത്. ഗോൾപോസ്റ്റിന് കീഴിൽ ശ്രീജേഷിന്റെ മികവാണ് ഇന്ത്യക്ക് വിജയം സമ്മാനിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!