KSDLIVENEWS

Real news for everyone

ആരിക്കാടിയില്‍ ഗുണ്ടാ സംഘങ്ങള്‍ തമ്മില്‍ തര്‍ക്കം, കൊലക്കേസ് പ്രതി വാള്‍ വീശി

SHARE THIS ON

കുമ്പള: മണല്‍ കടത്തും കള്ള തോക്കും പോലീസ് പിടികൂടിയതിനെ ചൊല്ലി ആരിക്കാടിയില്‍ ഗുണ്ടാ സംഘങ്ങള്‍ തമ്മില്‍ വാക്കുതര്‍ക്കം. കൊലക്കേസ് പ്രതി വാള്‍വീശി ഭീതി സൃഷ്ടിച്ചു. ഞായറാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെ ആരിക്കാടിയില്‍ ഒരു ഗ്രൗണ്ടില്‍ വെച്ചാണ് സംഭവം. സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങി.

മൂന്നാഴ്ച മുമ്പ് ആരിക്കാടിയില്‍ ഒരു കാറില്‍ വെച്ച് അമേരിക്കന്‍ നിര്‍മ്മിത തോക്കുമായി രണ്ട് പേരെ കുമ്പള പോലീസ് പിടികൂടിയിരുന്നു. കഴിഞ്ഞ ദിവസം മുട്ടത്ത് കൂട്ടിയിട്ട മണല്‍ കാസര്‍കോട് ഡി.വൈ.എസ്.പി. കസ്റ്റഡിലെടുക്കുകയും ചെയ്തിരുന്നു. ഇതിനെ ചൊല്ലിയുണ്ടായ വാക്കുതര്‍ക്കം കയ്യാങ്കളിയില്‍ എത്തുകയായിരുന്നു.

ഇതിനെടെയാണ് കൊലക്കേസ് പ്രതി വാള്‍ തലങ്ങും വിലങ്ങും വീശി ഭീതി സൃഷ്ടിച്ചത്. ഉപ്പള സ്വദേശിയെ കാറില്‍ തട്ടികൊണ്ടു പോയി കര്‍ണ്ണാടകയില്‍ വെച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് വാള്‍ വീശിയത്. സംഭവത്തില്‍ കുമ്പള പോലീസിന് പുറമെ രഹസ്യാന്വേഷണവിഭാഗവും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!