രാജ്യത്ത് 24 മണിക്കൂറിനുള്ളിൽ 30,941 പേർക്ക് കോവിഡ്; 350 മരണം ; 36,275 പേർ രോഗ മുക്തി നേടി

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് രോഗികള്‍ കുറഞ്ഞു. ഇന്നലെ 30,941 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം 40,000ന് മുകളിലായിരുന്നു രോഗബാധ. രോഗികളില്‍ പകുതിയിലധികവും കേരളത്തില്‍ നിന്നാണ്. ഇന്നലെ കേരളത്തില്‍ 19,622 പേര്‍ക്കാണ് വൈറസ് ബാധസ്ഥിരീകരിച്ചത്. ഞായറാഴ്ചയായതിനാല്‍ പരിശോധനകളുടെ എണ്ണം കുറഞ്ഞതാകാം കേസുകളുടെ എണ്ണം കുറയാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇന്നലെ 350 പേരാണ് വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചത്. ഇതോടെ മരണസംഖ്യ 4,38,560 ആയി ഉയര്‍ന്നു. നിലവില്‍ 3,70,640 പേരാണ് ചികിത്സയില്‍ കഴിയുന്നത്.
24 മണിക്കൂറിനിടെ 36,275 പേരാണ് രോഗമുക്തി നേടിയത്. രോഗമുക്തരുടെ ആകെ എണ്ണം 3,19,59,680 ആയി ഉയര്‍ന്നു. നിലവില്‍ 64,05,28,644 പേര്‍ക്ക് വാക്സിന്‍ നല്‍കിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.

