KSDLIVENEWS

Real news for everyone

മഥുരയില്‍ മാംസ-മദ്യ വ്യാപാരം വിലക്കി യോഗി; പകരം പാല്‍ക്കച്ചവടത്തിനിറങ്ങണം

SHARE THIS ON

മഥുര: ഉത്തര്‍പ്രദേശിലെ മഥുരയില്‍ മദ്യത്തിനും ഇറച്ചിക്കും സമ്ബൂര്‍ണ നിരോധനം ഏര്‍പ്പെടുത്തിയതായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അറിയിച്ചു.ലക്നോവില്‍ കൃഷ്ണോത്സവത്തിനിടെയാണ് പ്രഖ്യാപനം. ഈ ജോലിയില്‍ ഏര്‍പ്പെട്ടിരുന്നവര്‍ പാല്‍ക്കച്ചവടത്തിനിറങ്ങി മഥുരയുടെ പാരമ്ബര്യം വീണ്ടെടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

കൃഷ്ണനെ ഉപാസിച്ചാല്‍ കോവിഡ് വ്യാപനം കുറയുമെന്ന് അവകാശപ്പെട്ട യോഗി വൈറസ് ഇല്ലാതാക്കാന്‍ പ്രാര്‍ഥിച്ചു. കൃഷ്ണന്‍റെ ജന്മസ്ഥലമായി വിശ്വസിക്കുന്ന മഥുരയിലെ ബ്രിജ് ഭൂമി വികസിപ്പിക്കാന്‍ എല്ലാ ശ്രമങ്ങളും നടത്തുമെന്ന് യോഗി പറഞ്ഞു. ‘ഇതിനായി ഫണ്ടിന്‍റെ ക്ഷാമം ഉണ്ടാകില്ല. ആധുനിക സാങ്കേതിക വിദ്യയെ സാംസ്കാരിക ആധ്യാത്മിക പാരമ്ബര്യവുമായി കൂട്ടിച്ചേര്‍ത്ത് മേഖലയുടെ വികസനം ഉറപ്പാക്കാനാണ് ലക്ഷ്യമിടുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് പുതിയ ദിശ നല്‍കിയിരിക്കുകയാണ്. ഏറെ കാലമായി അവഗണിക്കപ്പെട്ട വിശ്വാസ സ്ഥലങ്ങള്‍ ഇപ്പോള്‍ പുനരുജ്ജീവിപ്പിക്കപ്പെടുന്നുണ്ടെന്നും യോഗി പറഞ്ഞു. കാബിനറ്റ് മന്ത്രിമാരായ ലക്ഷ്മി നരേന്‍ ചൗധരി, ശ്രീകാന്ത് ശര്‍മ്മ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!