KSDLIVENEWS

Real news for everyone

ഐപിആർ 7ൽ കൂടുതലുള്ള 4155 വാർഡുകളിൽ ലോക്‌ഡൗൺ; പട്ടിക കാണാം

SHARE THIS ON

തിരുവനന്തപുരം∙ ജനസംഖ്യാ അടിസ്ഥാനത്തിലുള്ള പ്രതിവാര രോഗനിരക്ക് (ഐപിആർ) ഏഴില്‍ കൂടുതലുള്ള തദ്ദേശ സ്ഥാപനങ്ങളുടെ പട്ടിക ദുരന്ത നിവാരണ അതോറിറ്റി പ്രസിദ്ധീകരിച്ചു. ഇവിടങ്ങളിൽ ലോക്ഡൗൺ ഏർപ്പെടുത്തി. ഇവിടങ്ങളിലെ സ്ഥിതി എല്ലാ ബുധനാഴ്ചയും വിലയിരുത്തി ഇളവുകൾ പ്രഖ്യാപിക്കാനായിരുന്നു നേരത്തെയുള്ള തീരുമാനം. കോവിഡ് വർധിക്കുന്ന സാഹചര്യത്തിൽ പട്ടിക അവലോകനം ചെയ്യുന്നത് രണ്ടു ദിവസത്തിനിടയിലാക്കാൻ ആലോചനയുണ്ട്. ഇന്നു ചേരുന്ന അവലോകന യോഗത്തിൽ തീരുമാനമെടുക്കും.

296 തദ്ദേശ സ്ഥാപനങ്ങളിലെ 4155 വാർഡുകളിലാണ് ഐപിആർ നിരക്ക് ഏഴിൽ കൂടുതലുള്ളത്. എറണാകുളത്താണ് കൂടുതൽ തദ്ദേശ സ്ഥാപനങ്ങൾ–52. 742 വാർഡുകളിലാണ് നിയന്ത്രണം. കാസർകോടാണ് കുറവ്. 5 തദ്ദേശ സ്ഥാപനങ്ങളിലായി 49 വാർഡുകൾ.
ജില്ലയും തദ്ദേശ സ്ഥാപനങ്ങളുടെ എണ്ണവും:
തിരുവനന്തപുരം–7
കൊല്ലം–27
പത്തനംതിട്ട–21
ആലപ്പുഴ–12
കോട്ടയം–22
ഇടുക്കി–10
എറണാകുളം–52
തൃശൂർ–36
പാലക്കാട്–23
മലപ്പുറം–15
കോഴിക്കോട്–40
വയനാട്–17
കണ്ണൂർ–9
കാസർകോട്–5

നിയന്ത്രണം ഏര്‍പ്പെടുത്തിയ വാര്‍ഡുകളുടെ പട്ടിക

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!