KSDLIVENEWS

Real news for everyone

മോഹന്‍ ഭാഗവതുമായി മുന്‍ ചീഫ് ജസ്റ്റിസ്‌ ബോബ്‌ഡെ കൂടിക്കാഴ്ച നടത്തിയതായി റിപ്പോര്‍ട്ട്

SHARE THIS ON

നാഗ്പുർ : സുപ്രീം കോടതി മുൻ ചീഫ് ജസ്റ്റിസ് എസ്. എ ബോബ്ഡെ ആർഎസ്എസ് നേതാവ് മോഹൻ ഭാഗവതിനെ സന്ദർശിച്ചതായി റിപ്പോർട്ട്. ആർഎസ്എസ് നേതൃത്വം ഇത്തരമൊരു കൂടിക്കാഴ്ചയെക്കുറിച്ചുള്ള വാർത്ത നിഷേധിച്ചെങ്കിലും സംഭവം സ്ഥിരീകരിച്ചുകൊണ്ട് ഇന്ത്യൻ എക്സ്പ്രസ്സാണ് വാർത്ത റിപ്പോർട്ട് ചെയ്തത്

സംഘപരിവാർ ആസ്ഥാനത്ത് ചെന്ന് ആദ്യമായാണ് മോഹൻഭാഗവതിനെ ജസ്റ്റിസ് ബോബ്ഡെ കണ്ടത്.


“മഹൽ ഏരിയയിലെ ആർഎസ്എസ് ആസ്ഥാനത്ത് വൈകുന്നേരം 4നു 5നും ഇടയിലായിരുന്നു കൂടിക്കാഴ്ച. ആർഎസ്എസ് സ്ഥാപകൻ കെബി ഹെഡ്ഗേവാറിന്റെ പൈതൃക വീടും ബോബ്ഡെ സന്ദർശിച്ചു”, ഇന്ത്യൻ എക്സ്പ്രസ്സ് റിപ്പോർട്ട് ചെയ്തു.

നാഗ്പൂർ സ്വദേശിയായ ജസ്റ്റിസ് ബോബ്ഡെ നഗരത്തിൽ ഏറെക്കാലം അഭിഭാഷക വൃത്തി ചെയ്തിരുന്നു.


ചീഫ് ജസ്റ്റിസ് സ്ഥാനത്ത് നിന്ന് ബോബ്ഡെക്ക് മുമ്പ് വിരമിച്ച രഞ്ജൻ ഗൊഗോയിയെ അധികം താമസിയാതെയാണ് രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്തത്. അത് വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!