തീവ്ര ആശയപ്രചാരകനെ മഹത്വ വത്കരിക്കുന്ന പാഠഭാഗം പിൻവലിക്കുക: എസ് എസ് എഫ് യൂണിവേഴ്സിറ്റി മാർച്ച്

തേഞ്ഞിപ്പലം: കാലിക്കറ്റ് യൂണിവേഴ്‌സിറ്റി പാഠപുസ്തകങ്ങളിലെ തെറ്റായ പരാമർശങ്ങൾ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് എസ് എസ് എഫ് യൂണിവേഴ്‌സിറ്റി മാര്‍ച്ച് നടത്തി.
തീവ്ര ആശയങ്ങള്‍ ലോകത്ത് പ്രചരിപ്പിക്കുകയും അക്രമ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്ത പ്രസ്ഥാനമാണ് വഹാബിസം. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ വിദൂര വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ രണ്ടാം വര്‍ഷ എം എ അറബിക് ഹിസ്റ്ററി ഓഫ് കണ്ടന്‍പററി അറബിക് വേള്‍ഡ് പഠന സാമഗ്രിയില്‍ വഹാബി പ്രസ്ഥാന സ്ഥാപകന്‍ ഇബ്‌നു അബ്ദുല്‍ വഹാബിനെ മഹത്വ വത്കരിക്കുകയും വെള്ളപൂശുകയും ചെയ്യുന്ന തെറ്റായ ഭാഗങ്ങളാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. പാരമ്പര്യ വിശ്വാസികളെ തള്ളി പറയുകയും വികല വാദങ്ങളെ ശരിയാണെന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുന്നതുമാണ് പ്രസ്തുത പാഠഭാഗം.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറബിക് പാഠ പുസ്തകത്തില്‍ നേരത്തെയും സമാനമായ ഭാഗങ്ങള്‍ ഉണ്ടാവുകയും എസ് എസ് എഫിൻ്റെ പ്രതിഷേധങ്ങളുടെ ഫലമായി പിന്‍വലിക്കുകയും ചെയ്തതാണ്.
പ്രതിഷേധമാർച്ചിൻ്റെ ഭാഗമായി എസ് എസ് എഫ് മലപ്പുറം വെസ്റ്റ് ജില്ലാ പ്രസിഡൻ്റ് കെ സ്വാദിഖലി ബുഖാരി, ടി അബൂബക്കർ, ആദിൽ അമീൻ എന്നിവർ യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ ഡോ.കെ ജയരാജിന് നിവേദനം നൽകി. ഓരോ സന്ദര്‍ഭങ്ങളിലും ഇത്തരം പാഠഭാഗങ്ങള്‍ തിരുകി കയറ്റാന്‍ ബോധപൂര്‍വ്വം ചിലര്‍ ശ്രമിക്കുന്നുണ്ട്. മേല്‍ പാഠഭാഗം നീക്കം ചെയ്യുന്നതിനൊപ്പം അറബിക് പാഠപുസ്തകങ്ങള്‍ പൂര്‍ണമായും പരിശോധിച്ച് വികല ആശയങ്ങള്‍ ഇല്ലെന്ന് ഉറപ്പ് വരുത്തുന്നതിന് ഒരു സ്‌ക്രൂട്ടനിംഗ് കമ്മിറ്റിയെ നിശ്ചയിക്കണമെന്നും ഇത്തരം ഭാഗങ്ങള്‍ തിരുകി കയറ്റാന്‍ ശ്രമിച്ചവര്‍ക്കെതിരെ വകുപ്പ് തല നടപടികള്‍ സ്വീകരിക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു. എസ് എസ് എഫ് ജില്ലാ സെക്രട്ടറി മുഹമ്മദ് അഫ്ളൽ പി ടി,ജില്ലാ കാമ്പസ് ചേമ്പർ അംഗങ്ങൾ അർഷാദ് വി പി, സാബിത് കെ , മുഹ്സിൻ പി, അൽത്താഫ് തേഞ്ഞിപ്പലം, മുർഷിദ് പി എന്നിവർ മാർച്ചിനു നേതൃത്വം നൽകി.

