KSDLIVENEWS

Real news for everyone

രാജ്യത്ത് 24 മണിക്കൂറിനിടെ 30,570 പേർക്ക് കോവിഡ് ; 431 പേർ മരണം; വാക്സിൻ സ്വീകരിച്ചവരുടെ എണ്ണം 76,57,137 ആയി ഉയർന്നു

SHARE THIS ON

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് കേസുകളില്‍ നേരിയ വര്‍ധന. ഇന്നലെ 30,570 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.

ഇതില്‍ മൂന്നും രണ്ടും കേരളത്തിലാണ്. ഇന്നലെ കേരളത്തില്‍ 17,681 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ രോ​ഗബാധിതരുടെ ആകെ എണ്ണം 3,33,47,325 ആയി ഉയര്‍ന്നതായി കേന്ദ്ര ആരോ​ഗ്യമന്ത്രാലയ കണക്കുകള്‍ വ്യക്തമാക്കുന്നു.

ഇന്നലെ 431 പേരാണ് വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചത്. ഇതോടെ മരണസംഖ്യ 4,43,928 ആയി ഉയര്‍ന്നു. നിലവില്‍ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം മൂന്നരലക്ഷത്തില്‍ താഴെയാണ്. 3,42,923 പേരാണ് ചികിത്സയില്‍ കഴിയുന്നത്. 24 മണിക്കൂറിനിടെ 38,303 പേരാണ് രോ​ഗമുക്തി നേടിയത്. ഇതോടെ രോ​ഗമുക്തരുടെ ആകെ എണ്ണം 3,25,60,474 ആയി ഉയര്‍ന്നതായി സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.

ഇന്നലെ മാത്രം 64,51,423 പേര്‍ക്കാണ് വാക്സിന്‍ നല്‍കിയത്. ഇതോടെ വാക്സിന്‍ സ്വീകരിച്ചവരുടെ ആകെ എണ്ണം 76,57,17,137 ആയി ഉയര്‍ന്നതായും സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!