ജെ.സി.ഐ കമൽ പത്ര പുരസ്കാരം റഷാന്ത് ജി ചട്ടഞ്ചാലിന്

കാസറഗോഡ്: ജെ.സി.ഐ കാസറഗോഡ് ബിസിനസ്സ് രംഗത്തെ പ്രതിഭകൾക്ക് നൽകുന്ന കമൽ പത്ര പുരസ്കാരം യുവ ബിസിനസ്സുക്കാരനും ആർ.ജി. സ്റ്റുഡിയോ ആർക്കിടെക്ച്ച്വർ ആൻ്റ് ഡിസൈനിംഗ് ഉടമയുമായ റഷാന്ത് ജി ചട്ടഞ്ചാൽ അർഹനായി. കാസറഗോഡ് സിറ്റി ടവറിൽ നടന്ന ജെ.സി.ഐ വാരാഘോഷ സമാപന ചടങ്ങിൽ വെച്ച് ജില്ലാ പഞ്ചായത്ത് അംഗം പി.ബി ഷഫീഖ് പുരസ്കാരം സമ്മാനിച്ചു. ജെ.സി.ഐ കാസറഗോഡ് പ്രസിഡണ്ട് റംസാദ് അബ്ദുള്ള അധ്യക്ഷനായ ചടങ്ങിൽ ജെ.സി.ഐ മേഖല ഡയറക്ടർ സി.കെ അജിത്ത്കുമാർ മുഖ്യ പ്രഭാഷണം നടത്തി. ജി. റഷാന്ത്, അഷ്റഫ് മാസ്റ്റർ, ഡോ. യു. രക്ഷ, പി. രാജേന്ദ്രൻ, എ.എ ഇല്യാസ് എന്നിവർ സംസാരിച്ചു. ജെ.സി.ഐ വീക്ക് കോർഡിനേറ്റർ എൻ.എ ആസിഫ് സ്വാഗതവും സെക്രട്ടറി സഫ്വാൻ ചെടേക്കാൽ നന്ദിയും പറഞ്ഞു. ഔട്ട് സ്റ്റാൻ്റിംഗ് യംങ്ങ് പേഴ്സൺ പുരസ്കാരം പ്രശസ്ത കരാട്ടെ പരിശീലകൻ അഷ്റഫ് മാസ്റ്ററിന് സമ്മാനിച്ചു. വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും ചടങ്ങിൽ ആദരിച്ചു.

