വിശ്വഫുട്ബോളർ ബ്രസീലിന്റെ നൈമറിനൊപ്പം പന്ത് തട്ടാൻ അവസരം ലഭിച്ച ഷഹസാദ് റാഫിയെ ദുബായ് മലബാർ കലാസാംസ് കാരിക വേദി ആദരിച്ചു

കണ്ണൂർ : ലോകത്തിലെ ഏറ്റവും വലിയ അമേച്ചർ ഹൈസ് ഫുട്ബോൾ ടൂർണമെന്റുകളിൽ ഒന്നാണ് റെഡ് ബ്ലൂ ജൂനിയർ ഐസ്. മത്സരാർത്ഥിയുടെ ഫുട്ബോൾ നൈപുണ്യയം ഓൺലൈനായി വിലയിരുത്തിയാണ് നെയ്മറും സഹപ്രവർത്തകരും ഉൾപ്പെടുന്ന ജൂറി ടീമിനെ തിരഞ്ഞെടുത്തത്. 200ലധികം മത്സരാർത്ഥികളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ടത് ഏഴുപേർ അതിൽ ഇന്ത്യയിൽ നിന്നും രണ്ടു പേർ. ഡിസംബറിലോ, അടുത്ത വർഷം ജനുവരി ആദ്യയമോ ഖത്തറിൽ വെച്ചാണ് മത്സരം.
കണ്ണൂർ പഴങ്ങാടി സ്വദേശി ഷഹസാദ് റാഫിയെ ദുബായ് മലബാർ കലാസാംസ് കാരിക വേദി വീട്ടിൽ ച്ചെന്ന് ഉപഹാരം നൽകി ആദരിച്ചു. ദുബായ് മലബാർ കലാസാംസ്കാരിക വേദി ഗ്ലോബൽ ജനറൽ കൺവീനറും, കാസറഗോഡ് ബ്ലോക്ക് പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ അഷ്റഫ് കർള, വാണിജ്യയ പ്രമുഖരായ അലി ടാറ്റ, ദുബായ് പി എസ് മൊയ്ദീൻ, അമാത്ര ദുബായ്,കമറുദ്ധീൻ തളങ്കര,ആശിഖ് പഴയങ്ങാടി, ഫൈസൽ പഴയങ്ങാടി, അബ്ദുല്ല എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

