ബൈക്ക് യാത്രക്കാരന് ഓടുന്ന ബസിന്റെ അടിയിലേക്ക്, തലനാരിഴയ്ക്ക് രക്ഷപ്പെട്ടു- വീഡിയോ

അഹമ്മദാബാദ്: ഗുജറാത്തില്‍ ഓടുന്ന ബസിന്റെ അടിയില്‍പ്പെട്ട ബൈക്ക് യാത്രക്കാരന് അത്ഭുതകരമായി രക്ഷപ്പെട്ടു. ബസിന്റെ ഇടതുവശത്തുകൂടെ ഓവര്‍ടേക്ക് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ നിയന്ത്രണംവിട്ട് ബൈക്ക് ബസിന്റെ മുന്നില്‍ അകപ്പെടുന്ന വീഡിയോ വ്യാപകമായാണ് പ്രചരിക്കുന്നത്.
ദാഹോദില്‍ ജാലോദ് ഹൈവേയിലേക്കുള്ള ഗോധ്ര റോഡിലാണ് സംഭവം. ബസിന്റെ ഇടത്തുവശത്തുകൂടെ ഓവര്‍ടേക്ക് ചെയ്യാന്‍ ബൈക്ക് യാത്രക്കാരന് ശ്രമിക്കുന്നത് വീഡിയോയില്‍ വ്യക്തമാണ്. വളവില്‍ വച്ച് നിയന്ത്രണം നഷ്ടപ്പെട്ട ബൈക്ക് ബസിന്റെ മുന്നില്‍ അകപ്പെട്ടു. ബസ് ഇടിച്ചതിന്റെ ആഘാതത്തില്‍ ബൈക്ക് തെറിച്ചുവീഴുന്നതും യാത്രക്കാരന് ബസിന്റെ അടിയിലേക്ക് പോകുന്നതും കാണാം.
ബസ് ബ്രേക്കിട്ട് നിര്‍ത്തുന്നതിന് മുന്‍പ് തന്നെ ബൈക്ക് യാത്രക്കാരന് വണ്ടിയുടെ അടിയില്‍ അകപ്പെട്ടു. എന്നാല്‍ നിമിഷങ്ങള്‍ക്കകം ബൈക്ക് യാത്രക്കാരന് ബസിന്റെ അടിയില്‍ നിന്ന് പുറത്തേയ്ക്ക് വരുന്നതും ബൈക്ക് പരിശോധിക്കുന്നതും കാണാം.മറ്റൊരു ബൈക്ക് യാത്രക്കാരന് യുവാവിനെ സഹായിക്കാന്‍ രംഗത്തുവരുന്നതും വീഡിയോയില്‍ വ്യക്തമാണ്.
Gujarat: Motorcyclist escapes unhurt after getting trapped under bus in Dahod, watch video pic.twitter.com/vQv8aYxnMk— Lalit Patel (@9879884302) September 15, 2021
Watch video

